പെരിയാറിലെ രാസമാലിന്യം: മനുഷ്യ ജീവന് ഭീഷണി

മത്സ്യങ്ങളിൽ മെർക്കുറിയുടെ അംശം 2006- 2007 ൽ തന്നെ കണ്ടെത്തിയിരുന്നെങ്കിലും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് വെളിച്ചം കണ്ടില്ല

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാര്‍. കേരളത്തിലെ 44 നദികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരു കാലത്തും വറ്റാറില്ലെന്നതിനാലും ‘കേരളത്തിന്റെ ജീവരേഖ’ എന്ന അപരനാമത്താലും ഈ നദി അറിയപ്പെടുന്നു.

കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ഗാര്‍ഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീര്‍ത്ഥാടനം, ജലസേചനം, മത്സ്യബന്ധനം, കുടിവെള്ളം, ഉള്‍നാടന്‍ ഗതാഗതം, വ്യവസായങ്ങള്‍ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നദിയാണ് പെരിയാര്‍.

പെരിയാര്‍ തീരത്ത് ഏകദേശം 50 വന്‍കിട വ്യവസായങ്ങളും 2500 ചെറുകിട വ്യവസായ ഫാക്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വളനിര്‍മ്മാണം, കീടനാശിനി നിര്‍മ്മാണം, ബാറ്ററി നിര്‍മ്മാണം, ജലാറ്റിന്‍ നിര്‍മ്മാണം, റബ്ബര്‍ പ്രോസസിംഗ്, Leather Industry, Zinc – Chrome Products എന്നിവ ഉള്‍പ്പെടുന്നു. ഈ വ്യവസായങ്ങള്‍ക്ക് ആവശ്യമായ വെള്ളം പെരിയാറില്‍നിന്നും എടുക്കുകയും ഉപയോഗം കഴിഞ്ഞ് ഉണ്ടാകുന്ന മലിനജലം (effluent) ഒരു treatment (proper treatment) ഇല്ലാതെ നദിയിലേക്ക് തള്ളുകയും ചെയ്യുന്നു.

ഇങ്ങനെ പുറത്തേക്കു ഒഴുക്കിവിടുന്ന മലിന ജലത്തില്‍ Iron, Manganese, Zinc, Copper, Lead, Cadmium, Mercury എന്നീ ഘനലോഹങ്ങളും, കീടനാശിനികളുടെ അവശിഷ്ടം, റബ്ബര്‍ പ്രോസസിംഗിന് ഉപയോഗിക്കുന്ന ഫോര്‍മിക് ആസിഡ് തുടങ്ങിയവയുടെ അംശവും കാണും. ഇതു കൂടാതെ വളം നിര്‍മ്മിക്കുന്നതിനും കീടനാശിനികള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അവശിഷ്ടവും കാണുന്നതാണ്.

2006 ല്‍ എറണാകുളത്തുനിന്നും പെരിയാറില്‍നിന്നും പിടിച്ച മത്സ്യം ഗവ. അനലിസ്റ്റ് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്ന് അതില്‍ അടങ്ങിയിട്ടുള്ള ഘനലോഹങ്ങള്‍ Atomic Absorption Spectrometry (AAS) ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 50ppb (parts per Billon) അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൊടുത്തെങ്കിലും റിപ്പോർട്ട് വെളിച്ചം കണ്ടില്ല.

മെര്‍ക്കുറി അടങ്ങിയ മത്സ്യം കഴിച്ചാല്‍ മനുഷ്യര്‍ക്ക് MINAMATA എന്ന രോഗം പിടിപെടുകയും Kidney damage, Central Nervous System ത്തിന് തകരാറ് എന്നിവ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യും. ജപ്പാനില്‍ 1956 ല്‍ ഒരു കമ്പനിയില്‍ നിന്ന് മെര്‍ക്കുറി സംയുക്തം അടങ്ങിയ ജലം നദിയിലേക്ക് ഒഴുക്കിവിട്ടതിന്റെ ഫലമായി ഈ രോഗം ജനങ്ങള്‍ക്ക് ഉണ്ടാകുകയും ഏകദേശം 400 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

അതിനാല്‍ എത്രയും പെട്ടെന്ന് പെരിയാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വെള്ളം ഫുഡ് സേഫ്റ്റിയുടെ കീഴിലുള്ള ലാബുകളിലും പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലുള്ള ലാബുകളിലും പരിശോധിപ്പിക്കണം. ഈ വെള്ളത്തില്‍ ഘനലോഹങ്ങളുടെ സാന്നിധ്യം, കീടനാശിനി സാന്നിധ്യം, അമോണിയ നൈട്രേറ്റ്, സയനൈഡ് എന്നിവ കര്‍ശനമായി പരിശോധിക്കണം.

ഇതുകൂടാതെ, ചത്ത മത്സ്യങ്ങളില്‍ ഘനലോഹങ്ങളുടെ സാന്നിധ്യം, കീടനാശനികളുടെ സാന്നിധ്യം, സയനൈഡ് എന്നിവയുടെ അംശം പരിശോധിക്കണം. ഇവയെല്ലാം കണ്ടുപിടിക്കാനുള്ള ഉപകരണങ്ങള്‍ ഗവ. അനലിസ്റ്റ് ലാബില്‍ ലഭ്യമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഇവ പരിശോധിക്കണം. കാലതാമസം പാടില്ല. മാത്രമല്ല, ഈ വെള്ളം കടലില്‍ എത്തുമ്പോള്‍ അവിടെ ഉള്ള മത്സ്യങ്ങളിലും Shell Fish ലും Biomagnifications എന്ന പ്രക്രിയ വഴി ഈ രാസമാലിന്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments