സെക്രട്ടറിയേറ്റിലെ വരാന്ത വൈദ്യുതികരിക്കാനും എ.സി സ്ഥാപിക്കാനും 4.77 ലക്ഷം. വൈദ്യുതികരണത്തിന് 2.69 ലക്ഷവും എ.സി സ്ഥാപിക്കാൻ 2.08 ലക്ഷവും ആണ് ചെലവ്.
സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ മന്ദിരത്തിൻ്റെ വരാന്തയുടെ വലതു വശത്ത് പൊതുഭരണ വകുപ്പിന് അനുവദിച്ച മുറിയിലാണ് 4.77 ലക്ഷത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ.
ലൈഫ് മിഷൻ വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപ മാത്രം നൽകുമ്പോഴാണ് ഒരു മുറിക്ക് വേണ്ടി 4. 77 ലക്ഷം ചെലവാക്കുന്നത്. വൈദ്യുതികരണ പ്രവൃത്തികൾ പൂർത്തിയായതിനെ തുടർന്ന് കരാറുകാരനായ കെ. രഘുനാഥിന് 2. 69 ലക്ഷം അനുവദിച്ച് ഈ മാസം 21 ന് ഉത്തരവിറങ്ങി.