പത്തനംതിട്ട: ദേശാഭിമാനി പത്രം വരുത്തുന്നില്ലെന്ന് ആരോപിച്ച് ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഇറക്കി വിട്ടതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം.
നിലവിലുള്ള സംരംഭകരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയെന്നും ഇവര്‍ പറയുന്നു. ആറ് വനിതകള്‍ ചേര്‍ന്ന് നല്ല രീതിയില്‍ നടത്തി വരുകയായിരുന്ന സ്ഥാപനമാണ് പാര്‍ട്ടി പത്രം എടുക്കാഞ്ഞതിന് ഒഴിപ്പിച്ചത്
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ഡിടിപിസി രംഗത്തെത്തി. പത്ത് വര്‍ഷമായി ഒരേ ആളുകള്‍ക്ക് കരാര്‍ നല്‍കുന്നതിലെ ഓഡിറ്റില്‍ പ്രശ്നം ഉണ്ടായെന്നും നിയമപരമായി ടെന്‍ഡര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് കരാര്‍ നല്‍കിയതാണെന്നും ഡിടിപിസി പറഞ്ഞു. പിന്നാലെ എസി ഉള്‍പ്പെടെയുള്ള കെട്ടിടത്തിലെ ഉപകരണങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റ് കെട്ടിടത്തില്‍ നിന്നും സംരംഭകര്‍ ഇറങ്ങി.