
ഹനീഫ് അദേനി ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “മാർക്കോ”. അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് ടീസർ പുറത്തുവന്നിരിക്കുകയാണ്. മാസ് ആക്ഷൻ രംഗങ്ങളാണ് ടീസറിൽ കാണാൻ സാധിക്കുക. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്.

“നമ്മുടെ കണ്മുന്നിൽ വച്ച് നമ്മുടെ പ്രീയപ്പെട്ടവരെ കൊല്ലുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം” എന്ന് പറഞ്ഞു കൊണ്ടാണ് ടീസർ തുടങ്ങുന്നത്. വളരെ പെട്ടെന്ന് തന്നെ ടീസർ വൈറലാകുന്നത്. ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം ക്രിസ്മസിനാണ് തിയറ്ററുകളിലെത്തുക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്., ബോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.