തിരുവനന്തപുരം: ഡി സ്പെയ്സ് സോഫ്റ്റ്‌വെയർ വികസനകേന്ദ്രം തിരുവനന്തപുരത്ത് ആരംഭിച്ചു വ്യവസായ വകുപ്പുമന്ത്രി പി. രാജീവിൻ്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ ഡി സ്പെയ്സ് സോഫ്റ്റ്‌വെയർ വികസനകേന്ദ്രം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

ഡി സ്പെയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ഡി സ്പെയ്സ് ഇന്ത്യ എസ് & റ്റി ) തുടക്കത്തിൽ ഇരുപത്തഞ്ചംഗ വിദഗ്ദ ജീവനക്കാരുടെ സേവനമാണ് സോഫ്റ്റ് വെയർ വികസന പ്രവർത്തനങ്ങൾക്കായി ഇപ്പോൾപ്രയോജനപ്പെടുത്തു ന്നതെങ്കിലും വർഷാന്ത്യത്തോടെ പ്രവർത്തനമേഖല കൂടുതൽ വിപുലവും വിസ്തൃതവും ആകും . സ്റ്റിമുലേഷൻ, വാലിഡേഷൻ സൊലൂഷനുകൾ ആഗോളതലത്തിൽ വികസിപ്പിച്ചു നൽകുന്ന ഡി സ്പെയ്സ് സാങ്കേതിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് .

സവിശേഷവും വൈയക്തികവുമായ ആവശ്യങ്ങൾ അതിവേഗം പരിഹരിച്ചു നൽകുന്ന സോഫ്‌റ്റ് വെയറുകളാണ് സ്റ്റിമുലേഷൻ സോഫ്റ്റ് വയറുകൾ. ബിസിനസ് ആവശ്യങ്ങൾക്കും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനു മുള്ള സോഫ്റ്റ് വെയറുകളാണ് വാലി ഡേഷൻ സോഫ്റ്റ് വെയറുകൾ. തങ്ങളുടെ വികസന ശേഷി വർധിപ്പിച്ചു കൊണ്ടും ആഗോളനിലവാരത്തിലും ഇന്ത്യൻ ഉപഭോക്താക്കളുടെ വൈയക്തിക ആവശ്യങ്ങകൾ നിറവേറ്റുന്നതിനും ആഗോള ഉപഭോക്കാക്കളുടെ ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റുന്നതിനും ഡി സ്‌പെയ്സിന് കഴിയും.

പ്രഗത്ഭരായ എഞ്ചിനീയർമാരുടെ സേവനം പ്രാദേശികമായി ലഭ്യമാക്കുക

ഐ റ്റി വൈദഗ്ധ്യം പ്രാദേശികമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡി സ്പെയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ & ടെക്നോളജീസ് തിരുവനന്തപുരത്ത് സ്ഥാപിതമാകുന്നത്. ഡി സ്പെയ്സിൻ്റെ ഡവലപ്പ്മെൻ്റ് ടീമിനെ കൂടുതൽ വിപുലമാക്കുകയും വർഷാവസാനത്തോടെ സേവനങ്ങൾ ഇരട്ടിയാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ഇതോടെ ഡി സ്പെയ്സിലേക്ക് ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ള ധാരാളം സഹപ്രവർത്തകരെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഡി സ്പെയ്സ് ഇന്ത്യ എസ് & റ്റി യുടെ എംഡി ഫ്രാങ്ക്ളിൻ ജോർജ് പറയുന്നു . സോഫ്റ്റ് വെയർ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനപ്പുറം ഡി സ്പെയ്സ് എസ് & റ്റി എഞ്ചിനീയറിങ് , സഹായം, റിമോട്ട്എച്ച് ഐ എൽ സേവനം തുടങ്ങിയവയിൽ നൈപുണി ഉണ്ടാക്കുകയും പ്രാദേശിക ഉപഭോക്താക്കൾക്ക് പൂർണപിന്തുണ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . കേരള സർക്കാരിൻ്റെ പൂർണ പിന്തുണയും സഹകരണവും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നതവും സമകാലികവുമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഭാവിയെ കൂടുതൽ ചലനാത്മകമാക്കുകയും ചെയ്യുകയെന്നതാണ് കമ്പനി ലക്ഷ്യമാക്കുന്നത്. ഇലക്ട്രോ മൊബിലിറ്റി, സ്വയം നിയന്ത്രിത വാഹനങ്ങൾ, സോഫ്റ്റ് വെയർ നിയന്ത്രിത വാഹനങ്ങൾ (എസ് ഡി വികൾ), സജീവമായ സുരക്ഷാ മാർഗ്ഗങ്ങൾ , തുടക്കം മുതൽ ഒടുക്കം വരെ തകരാറുകൾ പരിഹരിക്കൽ എന്നിവയിലാണ് ഡി സ്പെയ്സ് പ്രധാനമായും ശ്രദ്ധയൂന്നുന്നത്. ഡി സ്പെയ്സിൻ്റെ സ്വന്തം വിൽപ്പന സ്ഥാപനമായ ഡി സ്പെയ്സ് ഇൻഡ്യാ സൊലൂഷൻസ് 2023 മുതൽ ബാംഗ്ലൂരിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

ഡി സ്പെയ്സിനെ കുറിച്ച്

ആഗോളതലത്തിൽ സ്വയം നിയന്ത്രിതവും വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്നതും ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടതുമായ വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി സവിശേഷവും വൈയക്തികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനുമുള്ള സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചു നൽകുന്നതിൽ ഡി സ്പെയ്സിൻ്റെ സംഭാവനകൾ ശ്രദ്ധേയമാണ് .

പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു മുമ്പായി അവയുടെ സോഫ്റ്റ് വെയർ, ഹാർഡ് വെയർ ഘടകങ്ങൾ പരിശോധിക്കുന്നതിനായി വാഹന നിർമ്മാതാക്കളും സപ്ലയർമാരും കമ്പനിയുടെ ആരംഭം മുതൽ അവസാനംവരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നുണ്ട്.

വാഹനങ്ങൾ വികസിപ്പിക്കുന്ന മേഖലയിൽ മാത്രമല്ല ഡി സ്പെയ്സിൻ്റെ സേവനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. വൈമാനിക രംഗത്തും വ്യവസായ രംഗത്തുമുള്ള ഓട്ടോമേഷൻ്റെ കാര്യത്തിലും എഞ്ചിനീയർമാർ ഞങ്ങളുടെ വൈദഗ്ധ്യത്തെ ആശ്രയിക്കുന്നു. എഞ്ചിനീയറിങ്ങിലും കൺസൽട്ടിങ് സേവനങ്ങളിലും കൂടാതെ പരിശീലനത്തിലും സഹായത്തിനും തുടക്കം മുതൽ ഒടുക്കംവരെയുള്ള സവിശേഷവും വൈയക്തികവുമായ ആവശ്യകതകൾ നിറവേറ്റുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനുമൊക്കെ ഡി സ്‌പേസ് സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചു നൽകുന്നുണ്ട്.

ലോകമെമ്പാടുമായി രണ്ടായിരത്തി അറുന്നൂറ് ജീവനക്കാരുള്ള ഡി സ്പെയ്സിൻ്റെ ഹെഡ്ക്വാർട്ടർ സ്ഥിതി ചെയ്യുന്നത് ജർമ്മനിയിലെ പെയ്ഡർബോണിലാണ്. മൂന്ന് പ്രോജക്ട് കേന്ദ്രങ്ങൾ ജർമ്മനിയിൽ പ്രവർത്തിക്കുന്നുണ്ട്. യു എസ് എ, യുകെ, ഫ്രാൻസ്, ജപ്പാൻ, ചൈന, ക്രൊയേഷ്യ, കൊറിയ, ഇൻഡ്യ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ പ്രാദേശിക കമ്പനികളിലൂടെയാണ് ഡി സ്പെയ്സ് തങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നത്.