കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ പോലീസിന്റെ നിര്‍ണായക നീക്കം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനും കുടുംബത്തിനും എതിരെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന പരാതിയില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. സംഭവത്തില്‍ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് എസ്.എച്ച്.ഒ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പ്പിച്ചത്.
തുടര്‍ന്ന് സി.ജെ.എം വഞ്ചിയൂര്‍ കോടതി സമുച്ചയത്തിലെ ഒരു വനിതാ മജിസ്‌ട്രേറ്റിന് അപേക്ഷ കൈമാറി. വനിതാ മജിസ്‌ട്രേറ്റ് തീയതി നിശ്ചയിച്ച് ആര്യയ്ക്ക് സമന്‍സ് പുറപ്പെടുവിക്കും. മുന്‍ മൊഴിയില്‍ നിന്നു പിന്നാക്കം പോകാതിരിക്കാനാണ് സി.ആര്‍.പി.സി 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരത്തുവെച്ച് മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവും സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് എംഎല്‍എയും മേയറും ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ്സ് റോഡില്‍ തടഞ്ഞിരുന്നു.