CinemaNews

എക്കാലത്തേയും മോശം ചിത്രം ; ജോക്കര്‍: ഫോളി അഡ്യൂവിനെതിരെ അഭിനേതാവ്

ഹോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് ‘ജോക്കര്‍’. വാക്വിന്‍ ഫീനിക്സിനെ നായകനാക്കി 2019-ല്‍ പുറത്തിറങ്ങിയ ജോക്കറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ തെല്ലൊന്നുമായിരുന്നില്ല ആരാധകർ സന്തോഷിച്ചത്. എന്നാൽ വൻ വിമർശനമാണ് ജോക്കറിന്റെ രണ്ടാം ഭാഗമായ ‘ജോക്കര്‍: ഫോളി അഡ്യൂ’വിന് കിട്ടുന്നത്.

എക്കാലത്തേയും മോശം ചിത്രം എന്നാണ് ജോക്കറിന്റെ രണ്ടാം ഭാഗത്തെ അര്‍ഖം അസൈലത്തിലെ ഗാര്‍ഡിന്റെ വേഷം ചെയ്ത ടിം ഡിലോണ്‍ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജോക്കര്‍ 2-ല്‍ ഞാന്‍ അഭിനയിച്ചിരുന്നു. എക്കാലത്തേയും മോശം ചിത്രമാണ് അത്. സ്ത്രീകളെ ലൈംഗികമായി ആകര്‍ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടും. തെറ്റായ കൂട്ടത്തില്‍ പെട്ട ആളുകളാണ് ഇത് ഇഷ്ടപ്പെടുന്നതെന്നും ടിം ഡിലോണ്‍ പറയുന്നു. തെറ്റായ സന്ദേശമാണ് ചിത്രം നല്‍കുന്നത്. പുരുഷന്മാരുടെ കോപമാണ് ഇത് എന്നെല്ലാമുള്ള അഭിപ്രായങ്ങളാണ് ഞാന്‍ അന്ന് കേട്ടത്. ഇതാകും അണിയറക്കാരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് എനിക്ക് തോന്നുന്നു. ഇതാകും രണ്ടാം ഭാഗം മോശമാകാന്‍ കാരണമെന്ന് കരുതുന്നുവെന്നാണ് ടിം ഡിലണ്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *