ചുവപ്പ് ലിപ്സ്റ്റിക്ക് ഉത്തരകൊറിയ നിരോധിച്ചു

രാജ്യത്ത് ചുവപ്പ് ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് ഉത്തര കൊറിയൻ സർക്കാർ നിരോധിച്ചു . ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാൽ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിൻ്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് ലിപ്സ്റ്റിക്ക് നിരോധനം. കൂടാതെ, ചുവപ്പ് ലിപ്സ്റ്റിക്ക് സ്ത്രീകൾ കൂടുതൽ കാണപ്പെടുന്നതും ഈ നിരോധനത്തിന് പിന്നിലുണ്ട്.

ഇത് രാജ്യത്തിൻ്റെ ധാർമിക തകർച്ചയ്ക്ക് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ സ്ത്രീകൾ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും നിയമമുണ്ട്. സത്രീകളുടെ മേക്കപ്പ് പരിശോധിക്കാൻ സർക്കാർ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

അധികാരികൾ പതിവ് പരിശോധനകളും നടത്തുന്നുണ്ട്. അതേസമയം മുടി വെട്ടുന്നതിന് പോലും രാജ്യത്ത് നിയന്ത്രണങ്ങൾ ഉണ്ട്. അനുവദനീയമായ ഹെയർസ്റ്റൈലുകൾ അടങ്ങിയ മാർഗനിർദേശം തന്നെ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കാൻ ആവുക.

നിയമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക. ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കിം ജോങ് ഉന്നിൻ്റെ സർക്കാർ ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർദ്ധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മുതലാളിത്ത പ്രത്യയശാസ്ത്രത്തിൻ്റെ അടയാളമെന്ന് ചൂണ്ടിക്കാട്ടി വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഉത്തരകൊറിയ സമീപ വർഷങ്ങളിൽ നിരോധിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments