മുഖ്യമന്ത്രിയും കുടുംബവും ഇന്ന് സിംഗപ്പൂരിലെത്തും. പതിനെട്ടാം തീയതി സിംഗപ്പൂരിൽ നിന്ന് മടങ്ങും. 19 മുതൽ 21 വരെ യു.എ. ഇ യിലേണ് മുഖ്യമന്ത്രിയും സംഘവും. ഇന്തോനേഷ്യൻ യാത്ര ഇന്ന് പൂർത്തിയായതിനെ തുടർന്നാണ് മുഖ്യമന്ത്രിയും സംഘവും സിംഗപ്പൂരിലേക്ക് തിരിച്ചത്.
മകൾ വീണയും മരുമകൻ റിയാസും മുഖ്യമന്ത്രിയോടൊപ്പം ഉണ്ട്. ഇന്തോനേഷ്യയിലുള്ള ഗതാഗതി മന്ത്രി ഗണേഷ് കുമാറും ഭാര്യയും പതിനാലാം തീയതി കേരളത്തിലേക്ക് മടങ്ങും.
ഇന്തോനേഷ്യൻ, സിംഗപ്പൂർ യാത്രയുടെ മുഴുവൻ ചെലവും വഹിക്കുന്നത് അതാത് രാജ്യത്തെ ഇന്ത്യൻ എംബസികളാണ്. താമസം, ഭക്ഷണം തുടങ്ങിയ ചെലവുകളും എംബസി വഹിക്കും. പിന്നിട് സംസ്ഥാന ഖജനാവിൽ നിന്ന് ചെലവായ തുക എംബസിക്ക് കൈമാറും