ഡൽഹി : ഡൽഹി മദ്യ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി . തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാം എന്ന രീതിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ മൂന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് . 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. നേരത്തെ തന്നെ കേസുമായി ബന്ധപ്പെട്ട നിരീക്ഷണത്തിൽ അദ്ദേഹം ഒരു സ്ഥിരം കുറ്റവാളിയല്ല എന്ന പറഞ്ഞിരുന്നു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു . ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു എന്നതായിരുന്നു വിശയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചത്. മാര്‍ച്ച് 21ന് രാത്രിയാണ്അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ ഗോവയിലെ സപ്ത നക്ഷത്ര ഹോട്ടലില്‍ താമസിച്ചത് പ്രതികളുടെ ചെലവിലാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.
എഎപിയുടെ പ്രചാരണത്തിനായി അനധികൃത പണം സ്വീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത ചന്‍പ്രീത് സിങ്ങിന്റെ ചെലവിലാണ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ കെജ്‌രിവാള്‍ താമസിച്ചതെന്നാണ് ഇ ഡിയുടെ ആരോപണം. ഇതിനു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.
ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള കെജ്‌രിവാളിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇ ഡി അഭിഭാഷകനോട് ചോദ്യങ്ങള്‍ ചോദിച്ചത്. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്ന് കോടതി ചോദിച്ചിരുന്നു .
അതേ സമയം ജാമ്യത്തിന് അപേക്ഷിക്കുന്നതിന് പകരം, അറസ്റ്റിനും റിമാന്‍ഡിനുമെതിരെയാണ് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ കള്ളപ്പണം തടയൽ നിയമത്തിലെ 19-ാം വകുപ്പ് എങ്ങനെ വ്യാഖ്യാനിക്കുമെന്നും കോടതി ചോദിച്ചിരുന്നു.