തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടേയും ഭാര്യയുടേയും ചികിൽസക്ക് 39,778 രൂപ അനുവദിച്ചു. പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലെ ചികിൽസക്ക് ചെലവായ തുകയാണ് അനുവദിച്ചത്.
ജനുവരി 9 നാണ് ചികിൽസക്ക് ചെലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. പണം അനുവദിച്ചത് ഈ മാസം 7 നും. മന്ത്രി അപേക്ഷിച്ചിട്ട് പോലും പണം കിട്ടാൻ 4 മാസം എടുത്തു.
പണം കിട്ടാൻ വൈകിയതിൽ കൃഷ്ണൻകുട്ടി അതൃപ്തനാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലക്ഷകണക്കിന് ഫയലുകളാണ് തീരുമാനം ആകാതെ സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്നത്. അതില്‍ മന്ത്രിമാരുടെയും ഫയലുകള്‍ പെട്ടതോടെയാണ് അതൃപ്തിയും പരാതിയും ഉയരുന്നത്.
ആൻ്റണി രാജുവിൻ്റെ തിരുമ്മ് ചികിൽസക്ക് പണം അനുവദിച്ചു
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ തിരുമ്മ് ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. 18,660 രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരത്തെ കേരളിയ ആയുർവേദ സമാജത്തിൽ 2023 ജൂലൈ 22 മുതൽ ആഗ്സത് 21 വരെയായിരുന്നു ആൻ്റണി രാജുവിൻ്റെ ചികിൽസ.
ആൻ്റണി രാജുവിൻ്റെ മകളും ആയുർവേദ സമാജത്തിൽ പത്ത് ദിവസത്തെ ചികിൽസ തേടിയിരുന്നു. മകളുടെ ചികിൽസക്ക് ചെലവായ 13150 അനുവദിക്കണമെന്ന് ആൻ്റണി രാജു ആവശ്യപ്പെട്ടിരുന്നു.
ആൻ്റണി രാജുവിൻ്റേയും മകളുടേയും ചികിൽസക്ക് ചെലവായ തുക അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഇന്ന് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ചികിൽസക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം.