ക്ഷാമബത്ത ഈ വർഷം ഇല്ല! ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി; ശമ്പള പരിഷ്കരണ കമ്മീഷനെ അടുത്ത ബജറ്റിൽ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷം പുതിയ ക്ഷാമബത്ത പ്രഖ്യാപിക്കില്ല. 19 ശതമാനം ക്ഷാമബത്ത നിലവിൽ കുടിശികയാണ്.

ജൂലൈയിലും 2025 ജനുവരിയിലും കേന്ദ്രം പുതിയ ക്ഷാമബത്ത പ്രഖ്യാപിക്കും. അത് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കില്ല. ഈ സാമ്പത്തിക വർഷം ഇനി തെരഞ്ഞെടുപ്പുകൾ ഇല്ലാത്തതിനാൽ സർക്കാരിന് തിരിച്ചടി ഉണ്ടാകില്ല എന്നാണ് കണക്ക് കൂട്ടൽ.

അടുത്ത ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനാണ് നീക്കം. 2024 ജൂലൈ മുതൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണത്തിന് സർക്കാർ ഇതുവരെ കമ്മീഷനെ പോലും വച്ചിട്ടില്ല. പെൻഷൻകാർക്കും പുതിയ ക്ഷാമ ആശ്വാസം ഈ സാമ്പത്തിക വർഷം ലഭിക്കില്ല.

ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കരണവും നടത്തും. 2026 ആദ്യം റിപ്പോർട്ട് ലഭിക്കത്തക്ക വിധത്തിലായിരിക്കും ശമ്പള പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക. പ്രഖ്യാപിച്ച 2 ശതമാനം ക്ഷാമബത്തയുടെ 39 മാസത്തെ കുടിശിക ആവിയായ പോയ പശ്ചാത്തലത്തിൽ ക്ഷാമബത്ത പ്രഖ്യാപനം ഈ സാമ്പത്തിക വർഷം ഉണ്ടാകില്ല എന്ന ധനവകുപ്പിൻ്റെ നീക്കം ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടിയാണ്.

ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിന് തടസം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ബാലഗോപാലിൻ്റെ നിരന്തരം ആവർത്തിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളാകുന്നത് സർക്കാർ ജീവനക്കാരാണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

3.7 3 votes
Article Rating
Subscribe
Notify of
guest
6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
A. K. Sasi
A. K. Sasi
6 months ago

ഇങ്ങനെ കുറേ കിഴങ്ങന്മാർ ഭരിക്കാൻ ഇല്ലായിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ. നാണമില്ലാത്ത വർഗ്ഗങ്ങൾ

Jyothin
Jyothin
6 months ago

Ettavum kooduthal salary athum central govtinekal koduth valarthi…enthu thengaykanenn aarkariyam…da kittiyillel chathonnum povilla avide kidakkatte

Darling
Darling
6 months ago

തിന്നണം തിന്നണം ജനങ്ങളേ ഒറ്റി തിന്നണം..ഓർ് oooo പരണം

Sasi
Sasi
6 months ago

മന്ത്രിമാരുടെയും MLA മാരുടെയും ശമ്പളത്തിൽ 50% വർധന. ഒരു കമ്മീഷൻ്റെയും ആവശ്യമില്ല. കൈമുട്ടി പാസാക്കൽ

Shaji
Shaji
6 months ago

Kashtam

Shaji
Shaji
6 months ago

ഇങ്ങനെ കുറേ കിഴങ്ങന്മാർ ഭരിക്കാൻ ഇല്ലായിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ. നാണമില്ലാത്ത വർഗ്ഗങ്ങൾ