Cinema

‘സിംഗിള്‍ മദറാണ്, ഇനി ഞാനും എന്റെ മകളും’; വിവാഹബന്ധം പിരിഞ്ഞ് നടി ഭാമ, മകളോടൊത്തുള്ള ചിത്രവും കുറിപ്പും വൈറല്‍

മലയാളിയുടെ പ്രിയതാരം ഭാമ സ്വകാര്യ ജീവിതത്തില്‍ മറ്റൊരു തലത്തിലേക്ക് കടക്കുന്നതായി വെളിപ്പെടുത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്. വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കി ഫോട്ടോയും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് ഭാമ.

താന്‍ ഇനി സിംഗിള്‍ മദറാണെന്നും ഇത്തരമൊരു സാഹചര്യത്തിലെത്തുന്നതുവരെ താനെത്ര ശക്തയാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഭാമയുടെ വാക്കുകള്‍. കൂടുതല്‍ ശക്തയാകുക മാത്രമായിരുന്നു എനിക്ക് മുന്നിലുള്ള ഏക വഴി, ഞാനും എന്റെ മകളും’- ഭാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നേരത്തെയും വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് ഭാമ രംഗത്തെത്തിയിരുന്നു. അന്ന് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് എഡിറ്റ് ചെയ്ത് ഭാമ ചില വാക്കുകള്‍ കുറിക്കുകയായിരുന്നു. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്. കുറച്ചുനാളുകളായി ഭര്‍ത്താവ് അരുണ്‍ ജഗദീഷിന്റെ ചിത്രങ്ങളൊന്നും ഭാമ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നില്ല.

ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചിരുന്നു മകളുടെ ആദ്യപിറന്നാളിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അരുണിന്റെ സാന്നിദ്ധ്യമുള്ള ഫോട്ടോകള്‍ ഭാമ നീക്കം ചെയ്തിരുന്നു. അപ്പോഴും വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ഒരുചിത്രം ബാക്കിവച്ചിരുന്നു. അതും പിന്നീട് ഒഴിവാക്കി. പേജില്‍ മകള്‍ ഗൗരിക്കൊപ്പമാണ് ഭാമ. ഗൗരിയുടെ അമ്മ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ തന്നെ വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടില്‍ മുന്‍പ് ഭര്‍ത്താവിന്റെ പേര് സ്വന്തം പേരുമായി ചേര്‍ത്തിരുന്നെങ്കിലും അവിടെയും അരുണിന്റെ പേര് നീക്കം ചെയ്തിരുന്നു. ദുബായില്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന ചിത്രത്തിലും അരുണിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.

അടുത്തിടെ ‘വാസുകി’ എന്ന വസ്ത്ര ബ്രാന്റിന് ഭാമ തുടക്കം കുറിച്ചിരുന്നു. നടന്‍മാരായ അബുസലിം , റിയാസ് ഖാന്‍, സംവിധായകന്‍ നാദിര്‍ഷ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലും അരുണിന്റെ പങ്കാളിത്തമുണ്ടായില്ല. 2020 ജനുവരി 30ന് ആണ് ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായത്.

മലയാളി പ്രേക്ഷകര്‍ക്ക് എക്കാലവും ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു നടി ഭാമ. ലോഹിതദാസിന്റെ സംവിധാനത്തില്‍ പിറന്ന ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി നല്ല വേഷങ്ങളില്‍ താരം മലയാള സിനിമകളില്‍ പ്രത്യേക്ഷപ്പെട്ടു. അടുത്തിടെ താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *