മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചത് 14 രാജ്യങ്ങള്‍; 30 വിദേശ സന്ദർശനങ്ങൾ

Kamala Vijayan and CM Pinarayi Vijayan
പിണറായി വിജയൻ, ഭാര്യ കമല വിജയൻ

അമേരിക്ക, ബ്രിട്ടൻ ക്യൂബ ഉൾപ്പെടെ 14 വിദേശ രാജ്യങ്ങൾ, മുഖ്യമന്ത്രിയുടേയും കമല വിജയന്റെയും വിദേശയാത്രകൾ അറിയാം

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായതിന് ശേഷം സന്ദർശിച്ചത് 14 വിദേശ രാജ്യങ്ങൾ. 30 തവണയാണ് വിദേശ സന്ദർശനം നടത്തിയത്.

അമേരിക്ക, ബ്രിട്ടൻ, ക്യൂബ, നോർവെ, ഫിൻലണ്ട്, നെതർലണ്ട്, സ്വിറ്റ്സർലാൻ്റ്, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബഹറിൻ , യു.എ.ഇ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നി വിദേശരാജ്യങ്ങളാണ് പിണറായി സന്ദർശിച്ചത്. ഇപ്പോള്‍ വിദേശ യാത്രക്ക് പോയിരിക്കുന്ന പിണറായി വിജയൻ ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങളിൽ 16 ദിവസമാണ് കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്.

അഞ്ച് പ്രാവശ്യം ആണ് അമേരിക്കൻ യാത്ര നടത്തിയത്. 3 തവണ ചികിൽസക്കും 2 എണ്ണം സ്വകാര്യ സന്ദർശനവും ആയിരുന്നു. 8 തവണയാണ് യു.എ.ഇ സന്ദർശിച്ചത്. യാത്രയിൽ എല്ലാം ഭാര്യ, കൊച്ചുമകൻ, മകൾ എന്നിവർ പിണറായിയെ അനുഗമിച്ചിരുന്നു. മരുമകനായി മുഹമ്മദ് റിയാസ് എത്തിയതോടെ റിയാസും യാത്രയിൽ അംഗമായി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറെ കെട്ടിഘോഷിച്ച റൂം ഫോർ റിവർ ആകട്ടെ പ്രഖ്യാപനത്തിൽ ഒതുങ്ങി.കുടുംബവും ഒത്തുള്ള യാത്ര ആയതു കൊണ്ട് തന്നെ ഔദ്യോഗികയാത്രക്ക് മുഖ്യമന്ത്രി പോയാലും ” ഉല്ലാസ യാത്ര’ എന്ന പരിഹാസത്തിനും കാരണമായി. അമേരിക്കയിലെ ടൈം സ്ക്വയറിലെ കസേര നിരവധി ട്രോളുകൾക്ക് സാക്ഷ്യം വഹിച്ചു. ഇത്തവണത്തെ 16 ദിവസത്തെ വിദേശയാത്രയുടെ ചെലവും സർക്കാർ ഖജനാവാണ് വഹിക്കുന്നത്.

വിദേശയാത്രക്ക് ചെലവ് കോടികള്‍; നിയമസഭയിലും മറുപടിയില്ല

വിദേശയാത്രകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മൗനം. വിദേശ സന്ദർശനങ്ങളുടെ നിയമസഭ ചോദ്യത്തിന് 3 മാസമായിട്ടും റിയാസ് മറുപടി നൽകിയിട്ടില്ല.

ടൂറിസം മന്ത്രി എത്ര തവണ വിദേശ സഞ്ചാരം നടത്തി, സന്ദർശിച്ച രാജ്യങ്ങളുടെ പേരും സന്ദർശന തീയതി, താമസിച്ച ഹോട്ടൽ, സന്ദർശനങ്ങൾക്കായി ഖജനാവിൽ നിന്ന് ചെലവഴിച്ച തുക , മന്ത്രിയുടെ കുടുംബാംഗങ്ങൾ വിദേശയാത്രയിൽ അനുഗമിച്ചിരുന്നോ, അവരുടെ ചെലവ് ആരാണ് വഹിച്ചത് എന്നി ചോദ്യങ്ങൾക്കാണ് മറുപടിയില്ലാത്തത്. തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവാണ് ഈ വർഷം ഫെബ്രുവരി 1 ന് മുഹമ്മദ് റിയാസിനോട് നിയമസഭയിൽ ഉന്നയിച്ചിരിക്കുന്നത്.

ഒരു വർഷത്തിൽ കുറഞ്ഞത് 5 തവണ റിയാസ് വിദേശ സന്ദർശനം നടത്തുന്നുണ്ടെന്നാണ് വിവരം. ഫ്രാൻസ് ഉൾപ്പെടെ പല വിദേശ സന്ദർശനങ്ങളിലും ഭാര്യ വീണ വിജയൻ റിയാസിനെ അനുഗമിച്ചിരുന്നു. 2 കോടി രൂപ റിയാസിൻ്റെയും കുടുംബത്തിൻ്റെയും വിദേശ സന്ദർശനത്തിന് ചെലവായെന്നാണ് സൂചന.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments