മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും വിദേശയാത്രക്ക് ചെലവ് കോടികള്‍; നിയമസഭയിലും മറുപടിയില്ല; ദുരൂഹത

പിണറായി വിജയൻ, കമല വിജയൻ, പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിദേശയാത്രകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മൗനം. വിദേശ സന്ദർശനങ്ങളുടെ നിയമസഭ ചോദ്യത്തിന് 3 മാസമായിട്ടും റിയാസ് മറുപടി നൽകിയിട്ടില്ല.

ടൂറിസം മന്ത്രി എത്ര തവണ വിദേശ സഞ്ചാരം നടത്തി, സന്ദർശിച്ച രാജ്യങ്ങളുടെ പേരും സന്ദർശന തീയതി, താമസിച്ച ഹോട്ടൽ, സന്ദർശനങ്ങൾക്കായി ഖജനാവിൽ നിന്ന് ചെലവഴിച്ച തുക , മന്ത്രിയുടെ കുടുംബാംഗങ്ങൾ വിദേശയാത്രയിൽ അനുഗമിച്ചിരുന്നോ, അവരുടെ ചെലവ് ആരാണ് വഹിച്ചത് എന്നി ചോദ്യങ്ങൾക്കാണ് മറുപടിയില്ലാത്തത്. തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവാണ് ഈ വർഷം ഫെബ്രുവരി 1 ന് മുഹമ്മദ് റിയാസിനോട് നിയമസഭയിൽ ഉന്നയിച്ചിരിക്കുന്നത്.

ഒരു വർഷത്തിൽ കുറഞ്ഞത് 5 തവണ റിയാസ് വിദേശ സന്ദർശനം നടത്തുന്നുണ്ടെന്നാണ് വിവരം. ഫ്രാൻസ് ഉൾപ്പെടെ പല വിദേശ സന്ദർശനങ്ങളിലും ഭാര്യ വീണ വിജയൻ റിയാസിനെ അനുഗമിച്ചിരുന്നു. 2 കോടി രൂപ റിയാസിൻ്റെയും കുടുംബത്തിൻ്റെയും വിദേശ സന്ദർശനത്തിന് ചെലവായെന്നാണ് സൂചന.

നാല് ദിവസം മുമ്പ് റിയാസും വീണയും ദുബായിലേക്ക് പുറപ്പെട്ടിരുന്നു. 19 ദിവസത്തേക്കാണ് റിയാസിൻ്റേയും വീണയുടേയും യാത്ര. ദുബായ്ക്ക് പുറമേ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. ഇന്നലെ ഭാര്യയ്ക്കും കൊച്ചുമകനോപ്പം ദുബായിലേക്ക് പറന്ന മുഖ്യമന്ത്രിയും ഇന്തോനേഷ്യ , സിംഗപ്പൂർ യാത്രയ്ക്കുണ്ട്.

ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ് മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മരുമകൻ്റെയും മകളുടേയും കൊച്ചു മകൻ്റേയും യാത്ര. എന്നിട്ടും യാത്ര വിവരങ്ങൾ അത്യന്തം രഹസ്യമായി സൂക്ഷിച്ചത് ദുരൂഹത വർദ്ധിപ്പിക്കുന്നു. നിയമസഭ ചോദ്യത്തിന് റിയാസ് മറുപടി നൽകാത്തതും വിദേശ യാത്രയിലെ ദുരൂഹത അടിമുടി വർദ്ധിപ്പിക്കുന്നു.

1.5 2 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments