സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ എ.സി വാങ്ങല്‍ മഹാമേള തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 8.50ലക്ഷം രൂപയുടെ എ.സിയാണ് സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി വാങ്ങിയത്. വകുപ്പുകളിലേക്ക് 3.10 ലക്ഷം രൂപയുടെ ഫാനുകള്‍ വാങ്ങാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചൂട് സഹിക്കാന്‍ പറ്റുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ എ.സികള്‍ വാങ്ങിയത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, കൃഷി സെക്രട്ടറി, കൃഷി മന്ത്രിയുടെ ഓഫിസ്, പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്നിവര്‍ക്കാണ് പുതിയ എ.സി വാങ്ങി നല്‍കിയത്.
3.10 ലക്ഷം രൂപയ്ക്ക് സെക്രട്ടേറിയേറ്റിൽ ഫാനുകൾ വാങ്ങുന്നു
സെക്രട്ടേറിയേറ്റിൽ 3.10 ലക്ഷം രൂപയ്ക്ക് ഫാനുകൾ വാങ്ങുന്നു. സെക്രട്ടേറിയേറ്റിലെ വിവിധ ഓഫിസുകളിൽ സ്ഥാപിക്കാൻ വാൾ മൗണ്ട് ഫാനുകളാണ് വാങ്ങുന്നത്. അഡീഷണൽ സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി, ഐ എ എസുകാർ , മന്ത്രിമാരുടെ ഓഫിസ് എന്നിവിടങ്ങളിൽ എസി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിവിധ വകുപ്പുകളിൽ ഫാനുകളാണ് ആശ്രയം.
ചൂട് കൂടിയതോടെയാണ് പുതിയ ഫാനുകൾ വാങ്ങാൻ തീരുമാനിച്ചത്. തുക അനുവദിച്ച ഉത്തരവ് ഇന്ന് പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്ലിൽ നിന്നും ഇറങ്ങി.