ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് 4% കൂടി ക്ഷാമബത്ത അനുവദിച്ചു സർക്കാർ ഉത്തരവ്; പെരുമാറ്റ ചട്ടം തടസമായില്ല

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് 4% ക്ഷാമബത്ത വർധിപ്പിച്ചു സർക്കാർ ഉത്തരവായി. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ ആണ് ക്ഷാമബത്ത വർധിപ്പിച്ചത്.

ഇതോടെ ഉദ്യോഗസ്ഥരുടെ ആകെ ക്ഷാമബത്ത 46% ൽ നിന്നും 50% ആയി ഉയർന്നു. കേന്ദ്ര സർക്കാർ 2024 മാർച്ചിൽ പുറത്തിറക്കിയ ഉത്തരവിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സർക്കാർ അഖിലേന്ത്യാ ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കിയത്.

ക്ഷാമബത്ത 50% ആയതോടെ ഉദ്യോഗസ്ഥരുടെ വീട്ടുവാടക ബത്തയും ഉയരും. Y കാറ്റഗറിയിൽ ഉൾപ്പെട്ട കേരളത്തിൽ 18% ലഭിക്കുന്ന വീട്ടുവാടക ബത്ത ക്ഷാമബത്ത 50% ആകുന്നതോടെ 20% ആയിട്ടാണ് ഉയരുക. സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു അനുവദിക്കുന്നത് സംബന്ധിച്ച് ഏപ്രിൽ 1 ന് ഉത്തരവ് പുറത്തിറക്കേണ്ടതായിരുന്നു.

എങ്കിലും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരിൽ ധനമന്ത്രി ഫയൽ മടക്കുകയായിരുന്നു. എന്നാൽ അഖിലേന്ത്യാ ഉദ്യോഗസ്ഥർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിൽ പെരുമാറ്റ ചട്ടം തടസമായിട്ടുമില്ല. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജൂലൈ മുതൽ ലഭിക്കേണ്ട 19% ക്ഷാമബത്ത കുടിശികയാണ്.

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് 4% കൂടി ക്ഷാമബത്ത അനുവദിച്ചു സർക്കാർ ഉത്തരവ്

നിലവിൽ അനുവദിച്ച 2% ക്ഷാമബത്തയിൽ 39 മാസത്തെ കുടിശികയെക്കുറിച്ച് സർക്കാർ വ്യക്തമാക്കിയിട്ടുമില്ല. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുന്ന ധനകാര്യവകുപ്പിന്റെ പി ആർ യു സെക്ഷനിൽ നിന്നും തന്നെയാണ് അഖിലേന്ത്യാ ഉദ്യോഗസ്ഥർക്ക് 50% ക്ഷാമബത്ത അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുള്ളതും.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ക്ഷാമബത്തയുടെ 39 മാസത്തെ കുടിശിക സംബന്ധിച്ചോ അനുവദിക്കാൻ ഉള്ള 19% ക്ഷാമബത്ത സമബന്ധിച്ചോ നിലവിൽ സർക്കാർ തലത്തിൽ ആലോചനകൾ ഒന്നും തന്നെയില്ല എന്നാണ് ധനകാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Santhu
Santhu
6 months ago

Bhayankara kshamam thanney ithiney kshemabatha ennu perumattanam