പേഴ്സണൽ സ്റ്റാഫിനേക്കാൾ ശമ്പളം കുറവ്! പരാതിയുമായി മന്ത്രിമാർ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ്സില്‍

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിനെക്കാൾ ശമ്പള കുറവാണ് തങ്ങൾക്കെന്ന പരാതിയുമായി മന്ത്രിമാർ. ശമ്പളം ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം.

97429 രൂപയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും നിലവിലെ ശമ്പളം. പേഴ്സണൽ സ്റ്റാഫിലുള്ള അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് ഒരു ലക്ഷത്തിന് മുകളിലാണ് ശമ്പളം.

1.30 ലക്ഷം രൂപയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം. 1.45 ലക്ഷം രൂപയാണ് സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടേയു പ്രൈവറ്റ് സെക്രട്ടറിയുടേയും ശമ്പളം. മന്ത്രിമാരുടെ ആവശ്യത്തിൽ കഴമ്പുണ്ട് എന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിൻ്റെ ശമ്പളം മാത്രം 3.50 ലക്ഷം രൂപയാണ്. 2.50 ലക്ഷം പെൻഷനും ലഭിക്കുന്നുണ്ട്. 6 ലക്ഷം രൂപയാണ് ഒരു മാസം എബ്രഹാമിനു വേണ്ടി ചെലവഴിക്കുന്നത്.

ശമ്പളം ഉയർത്തണമെന്ന മന്ത്രിമാരുടെ ആവശ്യം ജൂണിൽ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ പരിഹരിക്കാനാണ് നീക്കം. ജൂൺ മാസം നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ശമ്പള വർധന ബിൽ അവതരിപ്പിക്കാനാണ് നീക്കം. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള നിയമസഭ സമ്മേളനത്തിൽ ശമ്പള വർധന ബിൽ അവതരിപ്പിക്കാൻ നീക്കം ഉണ്ടായിരുന്നെങ്കിലും നീട്ടിവയ്ക്കുക ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാലത്ത് ശമ്പള വർധന നടപ്പിലാക്കിയാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും എന്ന ഭയമായിരുന്നു നീട്ടിവയ്ക്കാൻ കാരണമായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ പ്രതിസന്ധി നീങ്ങി. ഈ സാമ്പത്തിക വർഷം ഇനി തെരഞ്ഞെടുപ്പും ഇല്ല.

ശമ്പള വർധന നടപ്പിലാക്കാൻ പറ്റിയ മികച്ച സമയം ഇതാണെന്നാണ് ഡോ. കെ.എം. എബ്രഹാമിൻ്റെ ഉപദേശം.2018 ലാണ് മുഖ്യമന്ത്രിയുടേയും എം എൽ എ മാരുടേയും ശമ്പളം അവസാനമായി വർദ്ധിപ്പിച്ചത്. 55012 രൂപയിൽ നിന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 97429 രൂപയായി ഉയർന്നു. 39500 രൂപയിൽ നിന്ന് 70000 രൂപയായി എം എൽ എ മാരുടെ ശമ്പളം ഉയർന്നു.2022 ജൂലൈ 27 നാണ് ജസ്റ്റിസ് രാമചന്ദ്രൻനായരെ പുതിയ ശമ്പളവർദ്ധന കമ്മീഷനായി നിയമിച്ചത്.

2023 ജനുവരിയിൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ശമ്പളം ഉയർത്തിയാൽ വിമർശനം ഉയരും എന്നതുകൊണ്ട് നീട്ടി വച്ചു. അലവൻസുകളും ആനുകൂല്യങ്ങളും 50 ശതമാനം വർദ്ധിപ്പിക്കും എന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളവും അലവൻസും 1.50 ലക്ഷമായും എം എൽ എ മാരുടേത് 1.20 ലക്ഷം ആയും ഉയരും.കർണ്ണാടകയിൽ 2.05 ലക്ഷവും മഹാരാഷ്ട്രയിൽ 2. 32 ലക്ഷവും ആണ് എം എൽ എ മാരുടെ ശമ്പളം. ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് ത്രിപുരയിൽ ആണ്. 34000 രൂപയാണ് ത്രിപുരയിലെ എം എൽ എ മാരുടെ ശമ്പളം.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Nar
Nar
6 months ago

Better reduce the salary of private secretaries. Can meet the financial crises also. Why must go for an increase to the ministers..?