KeralaNews

മേയര്‍ ആര്യക്കും സച്ചിന്‍ എംഎല്‍എക്കും എതിരെ കേസെടുക്കണം: മനുഷ്യവകാശ കമ്മീഷനെ സമീപിച്ച് അഡ്വ. സി.ആര്‍. പ്രാണകുമാര്‍

തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തുകയും യാത്രികരെ വഴിയില്‍ ഇറക്കിവിടുകയും ചെയ്ത മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാര്‍ മനുഷ്യവകാശ കമ്മീഷിനെ സമീപിച്ചു.

ഏതൊരു പൗരനും പൊതുനിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് 27, 2024 തീയതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും, സച്ചിന്‍ ദേവ് എംഎല്‍എയും അവരുടെ കാര്‍ പാളയം ജങ്ഷനില്‍ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രകാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവം ഈ അവകാശത്തിന്റെ ലംഘനമാണെന്ന് പ്രാണകുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആര്‍ക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നല്‍കുന്നത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ പരാതിയുണ്ടായാല്‍ അത് പരിഹരിക്കാന്‍ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം കയ്യിലെടുക്കുന്നത് മനുഷ്യവകാശങ്ങളുടെ ലംഘനമാണെന്നും പ്രാണകുമാര്‍ മനുഷ്യവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *