നാലാം ലോക കേരള സഭയുടെ ഒരുക്കത്തിൽ മുഖ്യമന്ത്രി; ജൂണിൽ നടക്കുന്ന ലോകകേരള സഭയുടെ ചെലവ് 10 കോടി; അതിന് ശേഷം രണ്ട് മേഖല സമ്മേളനങ്ങൾ വിദേശത്ത്! മുഖ്യമന്ത്രി, മന്ത്രിമാർ, കുടുബാംഗങ്ങൾ ഒക്കെ വിദേശത്ത് പറക്കും
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലോക കേരളസഭയുടെ ഒരുക്കങ്ങളിലേക്ക് മുഖ്യമന്ത്രി കടക്കും. ജൂൺ 13,14, 15 തീയതികളിൽ തിരുവനന്തപുരത്ത് വച്ചാണ് നാലാം ലോക കേരള സഭ നടക്കുന്നത്. 10 കോടിയാണ് ചെലവ്.
ലോക കേരള സഭയിൽ പങ്കെടുക്കാൻ താൽപര്യം ഉള്ളവരിൽ നിന്ന് സർക്കാർ ഓൺലൈൻ അപേക്ഷ സ്വീകരിച്ചിരുന്നു. ഏപ്രിൽ 15 നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകരിൽ നിന്ന് പങ്കെടുക്കേണ്ട ഡെലിഗേറ്റുകളെ സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുക്കും.
സർക്കാർ കെട്ടിഘോഷിച്ച് നടത്തിയ ലോകകേരളസഭ കൊണ്ട് സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ഉണ്ടായില്ല. അതു കൊണ്ട് തന്നെ ” പ്രാഞ്ചിയേട്ടൻ സഭ” എന്ന ഓമന പേരും ലോക കേരള സഭക്ക് ലഭിച്ചു . വിവാദ നായിക അനിത പുല്ലയിൽ ക്ഷണിക്കാതെ ലോക കേരളസഭ യിൽ എത്തിയത് സർക്കാരിനെ നാണം കെടുത്തിയിരുന്നു.
ലോക കേരള സഭ കഴിഞ്ഞാൽ 2 മേഖല സമ്മേളനങ്ങൾ വിദേശത്ത് വച്ച് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും മേഖല സമ്മേളനത്തിൽ പങ്കെടുക്കും. സർക്കാർ ചെലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുബാംഗങ്ങളുമായി നടത്തുന്ന വിദേശയാത്രയാണ് മേഖല സമ്മേളനം എന്ന് ചുരുക്കം.
2023 ജൂണിൽ നടന്ന അമേരിക്കൻ മേഖല സമ്മേളനത്തിന് ഖജനാവിൽ നിന്ന് ചെലവഴിച്ചത് 2 കോടി ആയിരുന്നു. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ വിജയൻ , മുഖ്യമന്ത്രിയുടെ കൊച്ചുമകൻ, മന്ത്രിമാർ കുടുംബാംഗങ്ങൾ എന്നിവർ മേഖല സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
2022 ൽ മേഖല സമ്മേളനം നടന്നത് യുറോപ്പ് – യുകെ എന്നിവിടങ്ങളിൽ ആയിരുന്നു.ശമ്പളം പോലും കൃത്യമായി കൊടുക്കാൻ പാങ്ങില്ലാത്ത ഖജനാവിന് അമിത ഭാരമാണ് ലോക കേരള സഭയും മേഖല സമ്മേളനവും നടത്തുന്നതിലൂടെ ഉണ്ടാകുന്നത്.
വെട്ടിച്ച പൈസ ഉണ്ടല്ലോ. ലോകം മുഴുവനും ചുറ്റിക്കോ.