ബിജെപിയുമായി ചർച്ച ; ​ഗവർണർ പദവി വാ​ഗ്ദാനം ചെയ്തു ; പാ‍ർട്ടി വിടാൻ പോകുന്നത് ഇപി ജയരാജനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ

ണ്ണൂർ : ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാനുള്ള സാധ്യത ഉണ്ടെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ . സിപിഎം വിട്ട് ഇപി ജയരാജൻ ബിജെപിയിലേക്ക് എത്താൻ വേണ്ടി ചർച്ചകൾ നടന്നിട്ടുണ്ടെന്നും, ഗൾഫിൽ നടന്ന രഹസ്യചർച്ചയ്‌ക്ക് ചുക്കാൻ പിടിച്ചത് ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമാണെന്ന് കെ.സുധാകരൻ ആരോപിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായ കെ.സു​ധാകരൻ ബിജെപിയിലേക്ക് എന്ന് ആരോപണങ്ങൾക്ക് മറുപടിയായിട്ടാണ് കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് താനല്ല, മറിച്ച് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കു​മെന്ന് സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘സുധാകരൻ പോകുന്നു എന്ന് പറഞ്ഞ് എന്റെ പേരുപയോഗിച്ച് എല്ലാവരും കളിച്ചല്ലോ… ഞാനല്ല ബി.ജെ.പിയിലേക്ക് പോകുന്നത്, ഇ.പി ജയരാജനാണ്. ശോഭസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും മുഖേന ജയരാജൻ ചർച്ച നടത്തി. ചർച്ച ഒരു ഘട്ടം കഴിഞ്ഞപ്പോൾ പാർട്ടിയിൽനിന്ന് ഭയങ്കര ഭീഷണി നേരിട്ടു.

അതുകൊണ്ട് പുള്ളി തൽക്കാലം പിൻമാറിയിട്ടുണ്ട്. ഇനി ഇലക്ഷൻ കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. ആറുമാസമായിട്ട് ഇ.പി ജയരാജൻ ബി.ജെ.പിക്കെതിരെ എന്തെങ്കിലും പ്രസ്താവന ഇറക്കിയോ? ഞാനെന്ത് പിഴച്ചിട്ടാ എന്റെ പേര് നിങ്ങൾ പറഞ്ഞത്?’ സുധാകരൻ ചോദിച്ചു.

ഗൾഫിൽ വെച്ചാണ് ഇ.പി ജയരാജനും ബി.ജെ.പി നേതൃത്വവും തമ്മിൽ ആദ്യ ചർച്ച നടന്ന​ത്. അതിൽ ഒരു മധ്യവർത്തി ഉണ്ടായിരുന്നു. ഇയാൾ തന്നെയാണ് നമ്മളോട് വിവരം പറഞ്ഞത്. മധ്യവർത്തിയുടെ പേര് വെളിപ്പെടുത്തുന്നില്ല. അത് ശരിയല്ല. തൃശൂർ രാമനിലയത്തിൽ വെച്ചും ചർച്ച നടന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ സ്ഥാനം നൽകാമെന്നാണ് ജയരാജന് ബി.ജെ.പി വാഗദാനം നൽകിയത്. തന്നെ തഴഞ്ഞ് ഗോവിന്ദൻ മാഷെ പാർട്ടി സെക്രട്ടറിയാക്കിയതിൽ ഇ.പി. ജയരാജൻ അസ്വസ്ഥനും നിരാശനുമാണ്. പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം ഇത് ഓപ്പണായി പറഞ്ഞിട്ടുണ്ട്. രഹസ്യം സൂക്ഷിക്കാൻ അദ്ദേഹത്തിന് അറിയില്ല -സുധാകരൻ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Gopidas KR
Gopidas KR
6 months ago

BJP ക്ക്‌ EPJ വലിയ തലവേദന. ഉണ്ടാക്കും, കാരണം അങ്ങേരു വെറും ഊളത്തരമേ പറയൂ, തന്നെയല്ല ഇത്രയും നാൾ CPM ഇൽ ആയിരുന്നപ്പോൾ BJP യെ ഭൽസിച്ചിരുന്ന ആ പഴയ ഓർമ്മ തികട്ടിവരും. എന്തായാലും പൂരം നമുക്ക് ആസ്വദിക്കാം.
l