Cinema

‘പൊറാട്ട് നാടക’ത്തിന്റെ പുതിയ ടീസർ പുറത്ത്

മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖിന്റെ മേൽനോട്ടത്തിൽ ഒരുക്കിയ ‘പൊറാട്ട് നാടകം’ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടുകയാണ്. തികച്ചും ആക്ഷേപഹാസ്യ മൂഡിൽ ഒരുക്കിയിരിക്കുന്നതാണ് ചിത്രമെന്നത് അടിവരയിടുന്നതാണ് പുതിയ ടീസർ.

ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് ചിത്രത്തിലെത്തുന്നത്. നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം’ കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഹാസ്യ ചിത്രമാണ്. സിനിമയുടേതായി ഇറങ്ങിയ പാട്ടുകളും ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ രാഹുൽ മാധവ്, ധർമജൻ ബോല്‍ഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരെ കൂടാതെ, ചിത്രത്തിൽ ഒരു പ്രത്യേക കഥാപാത്രമായ ‘മണിക്കുട്ടി’ എന്ന പശുവിന്റെ പ്രകടനവും പ്രേക്ഷകരിൽ കൗതുകമുണർത്തുകയാണ്.

വിവിധ ചേരികളിൽ നിന്നുള്ള രാഷ്ട്രീയവികാരം ചിരിയിലൂടെ പരാമർശിക്കുന്ന പുതിയ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. വിജയൻ പള്ളിക്കര നിർമ്മിച്ച ചിത്രത്തിന് സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയത്. രാഹുൽ രാജ് സംഗീതസംവിധാനവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ ആരാധകശ്രദ്ധ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *