NationalNews

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് അധ്യാപകരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി

അധ്യാപകരെ തെരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍നിന്ന് പരമാവധി ഒഴിവാക്കണമെന്ന് അലഹാബാദ് ഹൈക്കോടതി.

ഝാൻസി ജില്ലയില്‍നിന്നുള്ള പ്രൈമറി സ്കൂള്‍ അധ്യാപകനായ സൂര്യ പ്രതാപ് സിംഗിന്‍റെ ഹർജി പരിഗണിക്കവേ ജസ്റ്റീസ് അജയ് ഭാനോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അധ്യാപകരുടെ ഒഴിവുസമയങ്ങള്‍ സംസ്ഥാന അധികാരികള്‍ കവർന്നെടുക്കാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

മറ്റ് വിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരെ ഇത്തരം കാര്യങ്ങള്‍ക്ക് ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ മാത്രം അധ്യാപകരെ പരിഗണിക്കാവൂ എന്നും കോടതി ഉത്തരവില്‍ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *