874 സഖാക്കൾക്ക് പിൻവാതിൽ നിയമനം നൽകി കെ.കെ. ശൈലജയും ബിന്ദുവും! ശമ്പളം 25000 രൂപ മുതൽ 2 ലക്ഷം വരെ

തിരുവനന്തപുരം: 874 സഖാക്കൾക്ക് പിൻവാതിൽ നിയമനം നൽകി കെ.കെ. ശൈലജയും ആർ. ബിന്ദുവും. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് 2016 മുതൽ സാമൂഹിക നീതി വകുപ്പിലും സാമൂഹിക നീതി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലുമായി 874 സഖാക്കൾക്ക് പിൻവാതിൽ നിയമനം നൽകിയത്.

ഈ സ്ഥാപനങ്ങളിൽ ഇക്കാലയളവിൽ 73 നിയമനങ്ങൾ മാത്രമാണ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തിയത്.പത്രപരസ്യം നൽകി ഇൻ്റർവ്യു നടത്തിയാണ് 874 പേർക്ക് കരാർ നിയമനം നൽകിയതെന്നാണ് മന്ത്രി ബിന്ദുവിൻ്റെ ഭാഷ്യം.

പാർട്ടി ശുപാർശയിൽ ആയിരുന്നു എല്ലാ നിയമനങ്ങളും. കരാർ നിയമനങ്ങളിൽ സംവരണ തത്വങ്ങൾ പാലിക്കണമെന്ന് ചട്ടങ്ങൾ ഇല്ലെന്നും മന്ത്രി ബിന്ദു നിയമസഭ മറുപടിയിൽ വ്യക്തമാക്കുന്നു. നിയമനങ്ങളിൽ സംവരണം പാലിച്ചിട്ടില്ലെന്ന് വ്യക്തം. 25000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് സഖാക്കളുടെ ശമ്പളം എന്നാണ് ലഭിക്കുന്ന സൂചന.

സാമൂഹിക നീതി വകുപ്പിലെ കണക്കുകളാണ് പുറത്ത് വന്നത്. 3 ലക്ഷം സഖാക്കൾക്ക് 8 വർഷത്തിനിടയിൽ വിവിധ വകുപ്പുകളിലായി പിൻവാതിൽ നിയമനം ലഭിച്ചു എന്നാണ് വിവരം. 874 സഖാക്കളെ ശൈലജയും ബിന്ദുവും നിയമിച്ച സ്ഥലങ്ങൾ;

സാമൂഹ്യ നീതി വകുപ്പ് – 589
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ12
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫിസിക്കൽ മെഡിസിൻ ആൻ്റ് റീ ഹാബിലിറ്റേഷൻ37
കേരള സാമൂഹ്യ സുരക്ഷ മിഷൻ 226
ഓർഫനേജ് കൺട്രോൾ ബോർഡ് – 1
കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് – 9
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments