സർക്കാർ നൽകാനുള്ളത് കോടികള്‍: AI ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനത്തിന്റെ പിഴ നോട്ടീസയപ്പ് നിർത്തി

തിരുവനന്തപുരം : എഐ ക്യാമറ വഴി കണ്ടെത്തുന്ന മോട്ടോർ വാഹന നിയമലംഘനത്തിന് പിഴയടക്കുന്നതിന്റെ നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തി. സർക്കാ‍‍ർ പണം നൽകാത്തതിനാലാണ് കെൽട്രോണ്‍ ഈ തീരുമാനത്തിലെത്തിയത്. തപാൽ നോട്ടീസിന് പകരം ഇ ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്.

അഴിമതി ആരോപണത്തിൽ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിയിൽ തന്നെയാണ്. ജൂണ്‍ അ‍ഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോൾ അത് അഞ്ചു ലക്ഷത്തോളമായിരിക്കുന്നു.

പ്രതി വർഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രോണിന്റെ കരാർ. ഏപ്രിൽ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീസയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി.

എന്നാൽ സർക്കാർ ഇതേവരെ മറുപടി നൽകിയിട്ടുമില്ല. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെൽട്രോണ്‍ നിർത്തിയിരിക്കുകയാണ്. ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലേക്ക് ഇ-ചെല്ലാൻ മാത്രം അയക്കും. പക്ഷെ മോസേജ് മാത്രം വന്നാൽ ആരും പിഴ അടക്കില്ല. പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിൻെറ പ്രഖ്യാപനവും ഒന്നുമായില്ല.

ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. നിയമലംഘനം കുറയ്ക്കുക, നിയമലംഘകരിൽ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക- ഇതായിരുന്നു സർക്കാർ ലക്ഷ്യം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments