തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടേയും വിമാന സർവീസുകളുടേയും എണ്ണത്തിൽ റെക്കോർഡ് വർധന. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ തിരുവനന്തപുരം വിമാനത്താവളം വഴി 4.4 ദശലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി അധികൃതർ വ്യക്തമാക്കി. 2022-2023-ലെ യാത്രക്കാരുടെ എണ്ണം 3.46 ദശലക്ഷമായിരുന്നു.
യാത്രക്കാരിൽ 2.42 ദശലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.98 ദശലക്ഷം പേർ അന്താരാഷ്ട്ര യാത്രക്കാരും. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരിൽ ഏറ്റവുമധികം പേർ യാത്രചെയ്തത് ഷാർജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിൽ ബെംഗളൂരുവിലേക്കും.
തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം വന്നുപോയ വിമാനങ്ങളുടെ സർവീസുകളിലും വൻ വർധനവുണ്ടായി. 29,778 എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ വർധനവാണ് ഉണ്ടായതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. മുൻവർഷത്തിൽ ഇത് 24,213 ആയിരുന്നു. 23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
4.4 ദശലക്ഷം യാത്രക്കാരിൽ 2.42 ദശലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 1.98 ദശലക്ഷം പേർ അന്താരാഷ്ട്ര യാത്രക്കാരുമാണ്. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഷാർജയും ആഭ്യന്തര എയർപോർട്ടുകളിൽ ബെംഗളൂരുവുമാണ് ഒന്നാം സ്ഥാനത്ത്.
2023-24 സാമ്പത്തിക വർഷത്തിലെ 29778 ലെ എടിഎമ്മുകൾ മുൻ സാമ്പത്തിക വർഷം കൈകാര്യം ചെയ്ത 24213 എടിഎമ്മുകളേക്കാൾ 23% കൂടുതലാണ്. വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത്, തടസ്സരഹിതവും മികച്ചതുമായ യാത്ര ഉറപ്പാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം വിമാനത്താവളം.