KeralaNews

മന്ത്രി വാസവൻ വിദേശ യാത്രക്ക്; മിനി ആൻ്റണി അനുഗമിക്കും; ജോർദാനിലേക്കാണ് യാത്ര

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മന്ത്രി വി.എൻ വാസവൻ വിദേശത്തേക്ക് തിരിക്കും. ജോർദാനിലേക്കാണ് മന്ത്രിയുടെ യാത്ര. ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണ് വാസവൻ്റെ വിദേശയാത്ര. ഏപ്രിൽ 28 മുതൽ 30 വരെയാണ് സമ്മേളനം.

ജോർദാനിലെ ഡെഡ് സീ ( Dead Sea) യിൽ വച്ചാണ് സമ്മേളനം. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻ്റണിയും ജോർദാൻ യാത്രയിൽ വാസവനെ അനുഗമിക്കും. മിനി ആൻ്റണിയുടെ യാത്രക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറങ്ങി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെയും ധനകാര്യ മന്ത്രാലയത്തിൻ്റെയും അനുമതി യാത്രക്ക് ആവശ്യമാണ്. ഇരു മന്ത്രാലയത്തെയും യാത്രയുടെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ട്. അനുമതി ഉടൻ ലഭ്യമാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഏഴാമത് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സ് 2004 ല്‍ ഇന്ത്യയിലാണ് നടന്നത്. 2017ല്‍ വിയറ്റ്‌നാമിലായിരുന്നു ഇതിന് മുമ്പുള്ള ഐസിഎ-എപി സമ്മേളനം.

1990 മുതലാണ് ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ ആൻ്റ് പസഫിക് (ICA-AP) ഏഷ്യ-പസഫിക് സഹകരണ മന്ത്രിമാരുടെ സമ്മേളനം (APCMC) ആരംഭിച്ചത്. സഹകരണ സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഒരു വേദിയൊരുക്കുന്നതിനുമായി സംഘടിപ്പിക്കപ്പെട്ട ഒരു ചതുർ വാർഷിക പരിപാടിയാണിത്. സഹകരണത്തിൻ്റെ പുതിയ രൂപങ്ങൾ സ്ഥാപിക്കുന്നതിനുള്ള പൊതു അജണ്ട. സഹകരണ വികസനത്തിന് അനുകൂലമായ ഒരു സുസ്ഥിരവും പ്രാപ്തവുമായ നയവും നിയന്ത്രണ അന്തരീക്ഷവും സൃഷ്ടിക്കാൻ APCMC സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *