CinemaNewsSocial Media

ക്ഷീണവും തലകറക്കവും…വണ്ടി ഓടിക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നു : ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെ അറിയാത്തവരായി ആരുമുണ്ടാകില്ല. വിജയി ആകാൻ സാധിച്ചില്ലെങ്കിലും ബിഗ് ബോസ് മലയാളം സീസൺ 4 എന്നും അറിയപ്പെടുന്നത് റോബിന്റെ പേരിൽകൂടെ ആയിരിക്കും. ഇപ്പോഴിതാ, താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ഭാവി വധു ആരതി പൊടിയുടെ യൂട്യൂബിലൂടെയാണ് റോബിൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

“കൊവിഡ് വന്നതിനുശേഷം കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി എന്റെ ലങ്സിന്റെ കപ്പാസിറ്റി വളരെ കുറവായിരുന്നു. അതിനാൽ തന്നെ ശ്വാസതടസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. മാത്രമല്ല നല്ല രീതിയിൽ കിതപ്പും ഉണ്ടായിരുന്നു. അടുത്തിടെ ‍ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കിന് ചെറിയ വളവും ഉള്ളിൽ ചെറിയ രീതിയിൽ മാംസത്തിന്റെ വളർച്ചയുമുണ്ടെന്ന് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ വരുന്ന 22 ആം തീയതി എന്റെ സർജറിയാണ്. 21ന് ആശുപത്രിയിൽ പോകും. 22ന് സർജറി നടക്കും. ഓപ്പൺ റൈനോപ്ലാസ്റ്റിയാണ് നടക്കാൻ പോകുന്നത്” – റോബിൻ രാധാകൃഷ്ണൻ പറയുന്നു.

“ശസ്ത്രക്രിയ കഴിഞ്ഞാൽ ഒരാഴ്ച വരെ നേസിൽ പാക്കേജുണ്ടാകും. മാത്രമല്ല ഒരു മാസം വരെയൊക്കെ മുഖത്ത് മുഴുവൻ നീരുണ്ടാകും. ശ്വാസം കൃത്യമായി എടുക്കാൻ പറ്റാത്തതുകൊണ്ട് കുറച്ച് നാളുകളായി എന്റെ ബോഡിക്ക് കൃത്യമായി ഓക്സിജൻ കിട്ടുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നല്ല രീതിയിൽ ക്ഷീണവും തലകറക്കവും ചിലപ്പോഴൊക്കെ വണ്ടി ഓടിക്കുമ്പോൾ കണ്ണ് ഇരുട്ട് കയറുന്ന പ്രവണതയുമെല്ലാം ഉണ്ടായിരുന്നു. ചെറിയ രീതിയിൽ ബിപി എനിക്കുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടപ്പോൾ ആദ്യം ഹൈ ബിപിയുടേതാണെന്ന് ഞാൻ കരുതി. പക്ഷെ ഇതെല്ലം മൂക്കിലുള്ള പ്രശ്നങ്ങളുടേതാണെന്ന് പിന്നിട് തിരിച്ചറിഞ്ഞു” – റോബിൻ രാധാകൃഷ്ണൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *