ഇനി മലയാളിക്ക് പുത്തന്‍ മദ്യപാന ശീലം കൂടി
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പന ആരംഭിക്കും. ബക്കാഡിയ, മാജിക് മൊമന്റ്‌സ്, സ്മിര്‍നോഫ് എന്നിവയുടെ വീര്യം കുറഞ്ഞ മദ്യ ബ്രാന്റുകളാണ് വില്‍പനക്ക് എത്തുന്നത്. മന്ത്രി എം.ബി രാജേഷും മദ്യ കമ്പനികളുമായി ചര്‍ച്ച പൂര്‍ത്തിയായി.
ഡീലര്‍ഷിപ്പിനെക്കുറിച്ചുള്ള അവസാനവട്ട ചര്‍ച്ചയിലാണ് എക്‌സൈസ് മന്ത്രി എം.ബി. രാജേഷും മദ്യ കമ്പനികളും. ഇക്കാര്യത്തില്‍ മന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കുമെന്നാണ് മദ്യകമ്പനികളുടെ നിലപാട്. കൗമാരക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ടാണ് വീര്യം കുറഞ്ഞ മദ്യം എത്തുന്നത്.
ആള്‍ക്കഹോള്‍ കണ്ടന്റ് 5 ശതമാനത്തില്‍ കുറവാണ് ബക്കാഡിയയുടെ ബ്രീസറിന്. 400 രൂപയ്ക്കു മുകളില്‍ അടിസ്ഥാനവിലയുള്ള മദ്യത്തിന് 251 ശതമാനമാണു വില്‍പ്പന നികുതി. വീര്യം കുറഞ്ഞ മദ്യത്തിനു വില്‍പ്പന നികുതി കുറയ്ക്കണം എന്ന മദ്യ കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
വീര്യം കുറഞ്ഞ മദ്യവില്‍പനക്ക് നികുതി നിയമത്തില്‍ നികുതി നിരക്ക് പുതുക്കിയിരുന്നു. ബിയറിനും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും ഇടയിലുള്ള ഒരു ശ്രേണിയാണു പുതുതായി രൂപപ്പെടാന്‍ പോകുന്നത്.