NationalNews

അരവിന്ദ് കെജ്രിവാളിന്റെ പി.എയെ പിരിച്ചുവിട്ടു; നടപടി 2007ലെ കേസില്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ. ബൈഭവ് കുമാറിനെ കേന്ദ്ര വിജിലന്‍സ് വിഭാഗം പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി.

2007 ലെടുത്ത ഒരു കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സര്‍ക്കാരുദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി, അവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നായിരുന്നു അന്ന് എടുത്തിരുന്ന കേസ്. അതിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

ആംആദ്മി പാര്‍ട്ടിക്ക് കേന്ദ്രത്തില്‍ നിന്ന് കൊടുക്കുന്ന ഇന്നത്തെ പ്രഹരമാണ് അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തന്റെ പുറത്താക്കല്‍. സിവില്‍ സര്‍വീസ് ചടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് ബൈഭവ് കുമാറിനെ പുറത്താക്കിയിരിക്കുന്നത്.

ഡൽഹി എക്സൈസ് പോളിസി കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ബൈഭവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു. ദുർഗേഷ് പഥക് എംഎല്‍എയോടൊപ്പമാണ് ബൈഭവിനെ ചോദ്യം ചെയ്തിരുന്നത്. 2011 മുതല്‍ തന്നെ കെജ്രിവാളിന്റെ അടുത്ത സഹായിയാണ് ബൈഭവ് കുമാർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x