ശമ്പള പരിഷ്കരണ കുടിശിക: 64000 രൂപ മുതൽ 3.76 ലക്ഷം വരെ; ഓരോ ജീവനക്കാരനും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശിക അറിയാം

Salary

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ടത് 64000 രൂപ മുതൽ 3,76,400 രൂപ വരെ. ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് സർക്കാർ നൽകാനുള്ളത് 4000 കോടി രൂപയാണ്.

1-7-19 മുതൽ 28-2-21 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 2023 എപ്രില്‍, നവംബർ മാസങ്ങളിലും, 2023 എപ്രില്‍, നവംബർ മാസങ്ങളിലും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2021 ഫെബ്രുവരിയിൽ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയതോടെ ഏതു ശമ്പള പരിഷ്കരണ കുടിശിക എന്നായി ധനമന്ത്രി ബാലഗോപാൽ. ഐസക്ക് ഇറക്കിയ ഉത്തരവ് കാണിച്ചിട്ട് പോലും ബാലഗോപാൽ അനങ്ങിയില്ല. 1.4.23 ലും 1.10.23 ലും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡുക്കളും ബാലഗോപാൽ അനന്തമായി മരവിപ്പിച്ചു.

ആദ്യ 2 ഗഡുക്കൾ കൊടുക്കാൻ വേണ്ടത് 2000 കോടി ആയിരുന്നു. ഇത് അനുവദിച്ചാൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടുതൽ പരിതാപകരം ആകുമെന്നായിരുന്നു മരവിപ്പിച്ച ഉത്തരവിൽ ബാലഗോപാൽ വ്യക്തമാക്കിയത്. മൂന്നാം ഗഡു 1.4. 2024ൽ ലഭിക്കേണ്ടതാണ്. ഇതിൽ എന്താണ് തീരുമാനം എന്നറിയാൻ ഫയൽ ധനമന്ത്രിയുടെ ഓഫിസിൽ എത്തിയിട്ട് 17 ദിവസമായി. ഇതുവരെ തുറന്ന് നോക്കിയിട്ടില്ല.

കഴിഞ്ഞ 2 ഗഡുവിൻ്റെ അവസ്ഥ പോലെ മരവിപ്പിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. ലോകസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ മൂന്നാം ഗഡുവും മരവിപ്പിച്ചാൽ തിരിച്ചടി ആകുമെന്ന ഭയത്താൽ ഫയൽ തുറന്ന് നോക്കാതെ ഇരിക്കുകയാണ് ബാലഗോപാൽ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കാം എന്ന ഉപദേശമാണ് ഐസക്ക് വക ബാലഗോപാലിന് കിട്ടിയത്.

ജീവനക്കാരന് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശിക ഇപ്രകാരം :

തസ്തികഅടിസ്ഥാന ശമ്പളംലഭിക്കേണ്ട കുടിശിക
ഓഫിസ് അറ്റൻഡൻ്റ്2300064000
ക്ലർക്ക്2650074000
സിവിൽ പോലിസ് ഓഫിസർ3110089200
സ്റ്റാഫ് നേഴ്സ്39300118800
ഹൈസ്ക്കൂൾ ടീച്ചർ45600136800
സബ് ഇൻസ്പെക്ടർ55200156000
സെക്ഷൻ ഓഫിസർ56500158000
ഹയർ സെക്കണ്ടറി ടീച്ചർ59300166000
അണ്ടർ സെക്രട്ടറി63700174800
എക്സിക്യൂട്ടിവ് എഞ്ചിനിയർ85000238400
സിവിൽ സർജൻ95600263200
ഡപ്യൂട്ടി സെക്രട്ടറി107800298400
ജോയിൻ്റ് സെക്രട്ടറി123700338000
അഡീഷണൽ സെക്രട്ടറി 140500376400
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments