Sports

വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

2007 മുതൽ ടി20 ലോകകപ്പിൻ്റെ എല്ലാ എഡിഷനുകളിലും തൻ്റെ സാന്നിധ്യം അറിയിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് ഷാക്കിബ് അൽ ഹസൻ. 2024 എഡിഷൻ ടൂർണമെൻ്റിലെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് നേട്ടക്കാരനായിരുന്നു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച ഷാക്കിബ്,ടി20യിൽ നിന്നുള്ള തൻ്റെ വിരമിക്കൽ അറിയിച്ചു.

മിർപൂരിൽ ബംഗ്ലാദേശിനായി തൻ്റെ അവസാന ടെസ്റ്റ് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓൾറൗണ്ടർ സ്ഥിരീകരിച്ചു. ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം അനുസരിച്ച്, രണ്ട് മത്സരങ്ങളുടെ പരമ്പര ഒക്ടോബർ 21 ന് മിർപൂരിൽ ആരംഭിക്കും.

“മിർപൂരിൽ എൻ്റെ അവസാന ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം ഞാൻ ബിസിബിയോട് പറഞ്ഞിട്ടുണ്ട്. എനിക്ക് ബംഗ്ലാദേശിലേക്ക് പോകാനായി അവർ എല്ലാം സംഘടിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്,എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ ഈ നീക്കത്തെ തടസ്സപ്പെടുത്തുകയാണെങ്കിൽ കാൺപൂരിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ടെസ്റ്റ് ക്രിക്കറ്റിലെ എൻ്റെ അവസാനത്തെ മത്സരമായിരിക്കും,” ഷാക്കിബ് പറഞ്ഞു.

2025 ൻ്റെ തുടക്കത്തിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ബംഗ്ലാദേശിനായുള്ള തൻ്റെ അവസാന ഏകദിന പരമ്പരയായിരിക്കുമെന്നും ഷാക്കിബ് വ്യക്തമാക്കി.

അരങ്ങേറ്റവും രാഷ്ട്രീയ ജീവിതവും

2006-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷാക്കിബ്, ഫോർമാറ്റുകളിലുടനീളം 14,000 റൺസും 700 വിക്കറ്റും നേടിയ ഏക ക്രിക്കറ്റ് താരമാണ്. ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത മൂന്നാമത്തെ ബൗളറാണ് ഷാക്കിബ് (149). കൂടാതെ ഏകദിനത്തിൽ 7000 റൺസും 300 വിക്കറ്റും നേടിയ രണ്ട് ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് .

ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി അംഗമാണ് ഷാക്കിബ്. ഓഗസ്റ്റിൽ ഷെയിഖ് ഹസീന ഭരണകൂടത്തിൻ്റെ രാഷ്ട്രീയ പ്രക്ഷോഭത്തിന് ശേഷം 37 കാരനായ ഷാക്കിബ് ബംഗ്ലാദേശിലേക്ക് പോയിട്ടില്ല.  പ്രതിപക്ഷ അംഗങ്ങളും പുതിയ കക്ഷികളും സുപ്രധാന ദിവസങ്ങളിൽ ഇല്ലാതിരുന്നതിൻ്റെ ആശങ്ക അറിയിച്ചിരുന്നെങ്കിലും ക്രിക്കറ്റ് കരിയറിനായിരുന്നു താരം അന്ന് പ്രാധാന്യം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *