ഓണത്തിന് ചെയ്ത ജോലിക്ക് പണം അനുവദിച്ചത് ഈസ്റ്ററിന്
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സെക്രട്ടറിയേറ്റ് കെട്ടിടവും പൂന്തോട്ടവും വൈദ്യുത ദീപാലങ്കാരം ചെയ്തത് 12.43 ലക്ഷത്തിന്. ഡി. സുരേഷ് എന്നയാൾക്കാണ് കരാർ ലഭിച്ചത്.
ഓണം വാരാഘോത്തിൻ്റെ ദീപാലങ്കാരം ചെയ്ത തുക കിട്ടാൻ കരാറുകാരന് ഈസ്റ്റർ വരെ കാത്തിരിക്കേണ്ടി വന്നു. ഭരണ സിരാ കേന്ദ്രത്തിലെ പ്രവൃത്തികൾക്ക് പോലും പണം കിട്ടാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ സംസ്ഥാനത്തിൻ്റെ ദയനിയമായ സാമ്പത്തിക സ്ഥിതിയുടെ ആഴമാണ് കാണിക്കുന്നത്.
മറ്റ് കരാറുകാരുടെ അവസ്ഥ ഇതിലും ദയനിയമാണ്. 25000 കോടിയോളം രൂപ കരാറുകാർക്ക് കൊടുക്കാനുണ്ട്. ഈ മാസം 30 നാണ് ദീപാലങ്കാരം ചെയ്ത കരാറുകാരന് പണം ലഭിച്ചത്. പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്ലിൽ നിന്നാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്.