CinemaNews

“എല്ലാം കുടുംബത്തിന് വേണ്ടി” ; ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് മാറ്റം വരേണ്ടത് : നടൻ സൂര്യ

തെന്നിന്ത്യൻ സിനിമയിലെ മികച്ച താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ജ്യോതിക കുറച്ചുവർഷങ്ങൾക്ക് മുൻപാണ് തിരിച്ചു വരവ് നടത്തിയത്. മുംബൈ സ്വദേശിയായ ജ്യോതിക വിവാഹശേഷം ചെന്നൈയിൽ തന്നെയാണ് സ്ഥിരതാമസം. എന്നാൽ ഈയടുത്ത് കുടുംബസമേതം സൂര്യ മുംബൈയിലേക്ക് മാറിയിരുന്നു. ഈ മാറ്റത്തിന്റെ കാരണമെന്താണെന്ന് പറയുന്ന സൂര്യയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘‘18-ാം വയസ്സിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. ഏകദേശം 27 വർഷത്തോളം ചെന്നൈയിൽ താമസിച്ചു. ജ്യോതിക എന്നും എന്നോടും എന്റെ കുടുംബത്തോടുമൊപ്പം ഉണ്ടായിരുന്നു. ജ്യോതിക കരിയർ ഉപേക്ഷിച്ചു, സുഹൃത്തുക്കൾ, ബന്ധുക്കൾ, ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ച് ചെന്നൈയിൽ താമസിച്ചു. എന്നോടും എന്റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതിൽ ജ്യോതിക സന്തോഷവതിയായിരുന്നു. ഇപ്പോൾ 27 വർഷങ്ങൾക്ക് ശേഷം ജ്യോതിക മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കണമെന്ന് താനും ആഗ്രഹിക്കുന്നുവെന്ന് സൂര്യ പറയുന്നു”.

“ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. കുടുംബം, സുഹൃത്തുക്കൾ, സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, ഫിറ്റ്നസ് എല്ലാം വേണം. മാതാപിതാക്കളിൽ നിന്നും ജീവിതശൈലിയിൽ നിന്നും ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതെന്തിനാണ് ? ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നമ്മൾ ഈ മാറ്റം വരുത്താൻ പോകുന്നത് ? എന്തിന് എനിക്ക് മാത്രം എല്ലാം ലഭിക്കണം, അതായിരുന്നു തൻ
ചിന്തിച്ചതെന്നും സൂര്യ പറയുന്നു”.

Leave a Reply

Your email address will not be published. Required fields are marked *