National

ഈസ്റ്റര്‍ അവധി പിൻവലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ 

ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് bjp ഭരിക്കുന്ന മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍. ഈസ്റ്റർ ദിനം പ്രവൃത്തി ദിനമായിരിക്കുമെന്ന് സർക്കാർ പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് ഈ ഉത്തരവ് ഇറങ്ങിയത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായതിനാലാണ് പ്രവൃത്തി ദിനമാക്കിയതെന്നാണ് സർക്കാർ പറയുന്നത്.

മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണെന്നിരിക്കെ ആണ് ഉത്തരവ്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റര്‍. ഇതോടെ ക്രൈസ്തവ വിഭാഗത്തോടുള്ള വിവേചനമെന്ന് വിമര്‍ശനവും ശക്തമാണ്.

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണിത്. അതിനാൽ തന്നെ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഉത്തരവ് പിൻവലിക്കാൻ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *