കുടിശിക കിട്ടാതെ മരണപ്പെട്ടത് 1.25 ലക്ഷം പെൻഷൻകാർ!
ഓരോ പെൻഷൻകാരൻ്റേയും നഷ്ടം അറിയാം
തിരുവനന്തപുരം: പെൻഷൻകാരുടെ ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ തടഞ്ഞ് വച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.ആർ കുടിശിക നൽകാത്തത് മൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത് അരലക്ഷം മുതൽ 3.95 ലക്ഷം വരെ. കുടിശിക ലഭിക്കാതെ ഇക്കാലയളവിൽ 1.25 ലക്ഷം പെൻഷൻകാർ മരണപ്പെട്ടു.
21 ശതമാനം ഡി.ആർ ആണ് പെൻഷൻകാർക്ക് നൽകാനുള്ളത്. ഇതിൽ 2 ശതമാനം ലോക സഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചെങ്കിലും 39 മാസത്തെ അർഹമായ കുടിശിക ബാലഗോപാൽ തടഞ്ഞ് വച്ചു. ഇതിനെതിരെ കക്ഷി രാഷ്ട്രിയ ഭേദമെന്യേ പെൻഷൻകാർ പ്രതിഷേധത്തിലാണ്.
2021 ജനുവരിയിലെ 2 ശതമാനം, 2021 ജൂലൈയിലെ 3 ശതമാനം, 2022 ജനുവരിയിലെ 3 ശതമാനം , 2022 ജൂലൈയിലെ 3 ശതമാനം, 2023 ജനുവരിയിലെ 4 ശതമാനം, 2023 ജൂലൈയിലെ 3 ശതമാനം, 2024 ജനുവരിയിലെ 3 ശതമാനം ഡി.ആർ ആണ് സംസ്ഥാന സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്.
ഇതിൽ 2021 ജനുവരിയിലെ 2 ശതമാനം ഡി.ആർ പ്രഖ്യാപിച്ചെങ്കിലും 39 മാസത്തെ അർഹതപ്പെട്ട കുടിശിക ഇല്ല. അർഹമായ 21 ശതമാനം ഡി.ആർ കുടിശിക ലഭിക്കാത്തത് മൂലം ഓരോ പെൻഷൻകാരനും നഷ്ടപ്പെടുന്ന ലക്ഷങ്ങളുടെ കണക്ക് അറിയാം.
അടിസ്ഥാന പെൻഷൻ | നഷ്ടം |
11,500 | 54,510 |
18,000 | 85,320 |
24,400 | 1,15,656 |
28,500 | 1,35,090 |
37,300 | 1,76,802 |
45,900 | 2,17,566 |
53,500 | 2,53,590 |
59,600 | 2,82,504 |
63,000 | 2,98,620 |
74,200 | 3,51,708 |
77,500 | 3,67,350 |
83,400 | 3,95,316 |