കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബിജെപിയ്ക്ക് 7 സീറ്റുകൾ ലഭിക്കുമെന്ന് മേജർ രവി. കേൾക്കുന്നവർ ചിരിച്ചേക്കാം. പക്ഷേ, ഞെട്ടിക്കുന്ന ഫലമാകും സംഭവിക്കാൻ പോകുന്നത്. വോട്ട് ഷെയറിൽ അത്ഭുതകരമായ ഉയർച്ച ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു.
എറണാകുളത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മേജർ വ്യക്തമാക്കി. പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങൾക്ക് അറിയാം. സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർത്ഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു.
എറണാകുളത്ത് മേജർ രവിയെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഡോ. കെ.എസ് രാധാകൃഷ്ണനെ തീരുമാനിക്കുകയായിരുന്നു. ആലത്തൂരിൽ ഡോ. ടി എൻ സരസുവും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇറങ്ങുക.