വിദ്യാർത്ഥികളെ തിരിച്ചെടുത്തതിന് ​ഗവർണർ വിശദീകരണം തേടി; വെറ്ററിനറി സർവകലാശാല വിസി രാജിവച്ചു

വയനാട് : സിദ്ധാർത്ഥന്റെ മരണത്തിൽ സസ്പെൻഡ് ചെയ്ത 33 വിദ്യാർത്ഥികളെ നിയമോപ​ദേശം തേടാതെ തിരിച്ചെടുത്തതിന് ​ഗവർണർ വിശദീകരണം തേടി. പിന്നാലെ വെറ്ററിനറി സർവകലാശാല പുതിയ വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രന് രാജിവച്ചു.

ശശീന്ദ്രന്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാൽ രാജിയെന്നാണ് വിശദീകരണം. രാജിക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ അറിയിച്ചില്ല. വെറ്ററിനറി സർവകലാശാല വിസിയായിരുന്ന ഡോ.എം.ആർ.ശശീന്ദ്ര നാഥിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് പി.സി.ശശീന്ദ്രന് ഗവർണർ ചുമതല നൽകിയത്.

വെറ്ററിനറി സർവകലാശാലയിലെ റിട്ട. അദ്ധ്യാപകനായിരുന്നു പി.സി ശശീന്ദ്രന്‍. സർവകലാശാലയിലെ ഉന്നത ഉദ്യോദ​ഗസ്ഥരിൽ ഒരാളുടെ സ്വന്തക്കാരായ വിദ്യാർത്ഥികളെ സംരക്ഷിക്കാനാണ് വിസി വിദ്യാർത്ഥികൾക്കെതിരായ നടപടി തിടുക്കത്തിൽ റദ്ദാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments