21 ശതമാനം ഡി.എ കുടിശിക: ജീവനക്കാരന് നഷ്ടം 1.09 ലക്ഷം മുതൽ 6.56 ലക്ഷം വരെ

21 percent DA dues: Loss to employee Rs 1.09 lakh to Rs 6.56 lakh

സെക്രട്ടേറിയറ്റ്, പോലിസ്, ടീച്ചർ, ഓഫിസ് അറ്റൻഡൻ്റ്, ക്ലർക്ക്, സിവിൽ സർജൻ, എഞ്ചിനിയർ എന്നിവർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ; ഓരോ ജീവനക്കാരൻ്റേയും നഷ്ടം അറിയാം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച് ധനമന്ത്രി ബാലഗോപാൽ. ഡി.എ കുടിശിക നൽകാത്തത് മൂലം സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 1.09 ലക്ഷം മുതൽ 6.56 ലക്ഷം വരെ.

21 ശതമാനം ഡി. എ ആണ് ജീവനക്കാർക്ക് നൽകാനുള്ളത്. ഇതിൽ 2 ശതമാനം ലോക സഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചെങ്കിലും 39 മാസത്തെ അർഹമായ കുടിശിക ബാലഗോപാൽ തടഞ്ഞ് വച്ചു. ഇതിനെതിരെ കക്ഷി രാഷ്ട്രിയ ഭേദമെന്യേ ജീവനക്കാർ പ്രതിഷേധത്തിലാണ്.

2021 ജനുവരിയിലെ 2 ശതമാനം, 2021 ജൂലൈയിലെ 3 ശതമാനം, 2022 ജനുവരിയിലെ 3 ശതമാനം , 2022 ജൂലൈയിലെ 3 ശതമാനം, 2023 ജനുവരിയിലെ 4 ശതമാനം, 2023 ജൂലൈയിലെ 3 ശതമാനം, 2024 ജനുവരിയിലെ 3 ശതമാനം ഡി.എ ആണ് സംസ്ഥാന സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്.

ഇതിൽ 2021 ജനുവരിയിലെ 2 ശതമാനം ഡി.എ പ്രഖ്യാപിച്ചെങ്കിലും 39 മാസത്തെ അർഹതപ്പെട്ട കുടിശിക ഇല്ല. അർഹമായ 21 ശതമാനം ഡി.എ കുടിശിക ലഭിക്കാത്തത് മൂലം ഓരോ ജീവനക്കാരന് നഷ്ടപ്പെടുന്ന ലക്ഷങ്ങളുടെ കണക്ക് അറിയാം. തസ്തിക , അടിസ്ഥാന ശമ്പളം, നഷ്ടം എന്നി ക്രമത്തിൽ

  • 1 .ഓഫിസ് അറ്റൻഡൻ്റ്, 23000, 109020
  • 2. ക്ലർക്ക്, 26500, 125610
  • 3. സിവിൽ പോലീസ് ഓഫിസർ, 31100,147414
  • 4. സ്റ്റാഫ് നേഴ്സ്, 39300, 186282
  • 5. ഹൈസ്ക്കൂൾ ടീച്ചർ , 45600, 216144
  • 6. സബ് ഇൻസ്പെക്ടർ, 55200 ,261648
  • 7. സെക്ഷൻ ഓഫിസർ – 56500, 267810
  • 8. ഹയർ സെക്കണ്ടറി ടീച്ചർ , 59300, 281082
  • 9. അണ്ടർ സെക്രട്ടറി, 63700, 301938
  • 10. എക്സിക്യൂട്ടിവ് എഞ്ചിനിയർ, 85000, 402900
  • 11. സിവിൽ സർജൻ , 95600, 453144
  • 12. ഡപ്യൂട്ടി സെക്രട്ടറി, 107800, 510972
  • 13. ജോയിൻ്റ് സെക്രട്ടറി, 123700, 586338
  • 14.അഡീഷണൽ സെക്രട്ടറി, 140500, 665970
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments