JOBSocial Media

ബെംഗളൂരൂ ജീവിതം ചെറിയ കളിയല്ല: സ്‌കൂട്ടർ ഓടിക്കുന്നതിനിടെയും ലാപ്‌ടോപ്പിൽ വീഡിയോ കോളിങ്ങ്

ബെംഗളൂരൂവിലെ ടെക്കികളുടെ ജീവിതം ചില പ്രത്യേക രീതിയുള്ളതാണെന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോള്‍ സ്കൂട്ടർ ഓടിക്കുന്നതിനൊപ്പം തന്നെ വീഡിയോ കോളിലും പങ്കെടുക്കുന്ന യുവാവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ബംഗളൂരൂവിലെ ജീവിതം തുടക്കക്കാർക്കുള്ളതല്ലെന്ന വൈറല്‍ കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

സ്കൂട്ടർ യാത്രക്കിടെ മടിയിൽ ലോപ്ടോപ് വച്ചാണ് യുവാവ് വീഡിയോ കോൾ ചെയ്യുന്നത്. ബെംഗളൂരൂലെ തിരക്കുള്ള റോഡിലൂടെയാണ് യുവാവിന്റെ സാഹസിക യാത്ര.

വീഡിയോ വൈറലായതോടെ ബംഗളൂരുവിലെ ടെക്കികളുടെ ജീവിതരീതികളെക്കുറിച്ചുള്ള ട്രോളുകളും നഗരത്തിലെ തിരക്കുകളും ഇതിനൊപ്പം തമാശകളായി പ്രചരിക്കുന്നത്. ബ്രോ ഐടി കമ്പനിയിലെ ജോലിക്കാരനായിരിക്കും. ആഴ്ച്ചയില്‍ 70 മണിക്കൂർ തികയുന്നില്ലായിരിക്കും, റോഡാകെ തിരക്കായതുകൊണ്ട് ജോലി സമയം മുഴുവൻ ഇതുപോലെ സ്കൂട്ടറിലും റോഡിലുമായി തന്നെ തീർന്നുകാണുമെന്നും ഒക്കെയാണ് എക്സ് ഉപയോക്താക്കളുടെ കമന്റ്.

തിരക്കുള്ള റോഡിലൂടെ റാപ്പിഡോ യാത്രയ്ക്കിടെ സ്കൂട്ടറിലിരുന്ന ലാപ് ടോപിൽ ജോലി ചെയ്യുന്ന ഒരു സത്രീയുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *