തൃശൂര്‍: കലാമണ്ഡലത്തില്‍ കയറിപറ്റിയത് സിപിഎം നേതാവിന്റെ ശുപാര്‍ശയിലെന്ന് സത്യഭാമ. ഒരു പ്രോഗാമിന് അതിഥിയായി വന്ന സിപിഎം നേതാവ് വഴിയാണ് താന്‍ കലാമണ്ഡലത്തില്‍ എത്തിയതെന്ന് സത്യഭാമ പറഞ്ഞു.
ടീച്ചറെന്താണ് ഇത്രയും സീനിയറായിട്ടും ഒരു സ്ഥലത്തും കേറാത്തത് എന്ന് അതിഥിയായി എത്തിയ നേതാവ് ചോദിച്ചു.’സാറേ, എല്ലാം പിടിയും വലിയും ഒക്കെ അല്ലേ. എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. ഞാനങ്ങനെ ഇറങ്ങി തിരിഞ്ഞു നടന്നിട്ട്, ഞാനൊരു സ്‌പെല്ലിംഗ് മിസ്റ്റേക്കായിട്ട് നടക്കുന്ന ആളും അല്ല. അപ്പം പിന്നെ ഇത്തിരി പാടല്ലേ കിട്ടാന്‍ ‘എന്ന് സത്യഭാമ ചിരിച്ചു കൊണ്ട് നേതാവിനോട് പറഞ്ഞു. അതിനെന്താ , ഞങ്ങള്‍ അധികാരത്തില്‍ കേറട്ടെ എന്നായി നേതാവ്.
അധികാരത്തില്‍ എത്തിയതോടെ നേതാവ് സത്യഭാമയെ വിളിച്ചു. സിപിഎമ്മിന്റെ ലോക്കല്‍ ബ്രാഞ്ച് കമ്മറ്റികളില്‍ അപേക്ഷ കൊടുക്കാന്‍ പറഞ്ഞു. സത്യഭാമ അപേക്ഷ കൊടുത്തു. ഒരു കോപ്പി നേതാവിനും കൊടുത്തു. അങ്ങനെ സത്യഭാമ കലാ മണ്ഡലത്തിലും എത്തി. കലയും കലാകാരന്‍മാരുമായി അടുത്ത ബന്ധമുള്ള ഉന്നതനായ സിപിഎം നേതാവ് ആണ് സത്യഭാമയെ ശുപാര്‍ശ ചെയ്‌തെന്ന സൂചനകളാണ് ലഭിക്കുന്നത്.