
പത്തനംതിട്ട കോന്നി ചെങ്ങറയിൽ തൊട്ടിലിൽ കഴുത്ത് കുരുങ്ങി 5 വയസ്സുകാരി മരിച്ചു. ഹരിദാസ്- നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്. മുത്തശ്ശനെയും മുത്തശ്ശിയെയും ഏൽപ്പിച്ച് ഹൃദ്യയുടെ മാതാപിതാക്കൾ ഇളയ മകളെ ഹോസ്പിറ്റലിൽ കാണിക്കാൻ പോയപ്പോഴായിരുന്നു അപകടം.
ഇളയ കുട്ടിക്കായി വീട്ടിൽ കെട്ടിയ തൊട്ടിലിൽ കയറിയപ്പോൾ ഉണ്ടായ അപകടമായിരിക്കാമെന്നാണ് പ്രാഥമിക വിവരം. തൊട്ടിലിൽ കുരുങ്ങിയ നിലയിൽ കണ്ട ഹൃദ്യയെ മുത്തശ്ശി അയൽവാസികളെ വിവരമറിയിച്ച് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.