World

‘ഇസ്രായേലിന് അധിക കാലമില്ല’ അഞ്ച് വര്‍ഷത്തിനിടയിലെ ആദ്യത്തെ പ്രഭാഷണത്തില്‍ ഇറാന്‍ നേതാവ് ആയത്തുള്ള അലി ഖമേനി

ടെഹ്‌റാന്‍: ഇസ്രായേലിന് അധിക കാലം നിലനില്‍ക്കാനാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. വെള്ളിയാഴ്ച നടത്തിയ തന്റെ പ്രഭാഷണത്തില്‍ ആണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ടെഹ്റാനിലെ ഒരു പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി. ഹമാസിനെ തിരെയോ ഹിസ്ബുള്ളയ്ക്കെതിരെയോ ഇസ്രായേല്‍ വിജയിക്കില്ല. പരമോന്നത നേതാവിന്റെ ജീവനുനേരെയുള്ള ഭീഷണികള്‍ക്കിടയില്‍ അഞ്ച് വര്‍ഷത്തിനിടയിലെ ആദ്യത്തെ വെള്ളിയാഴ്ച ആണ് ഈ പ്രഭാഷണം നടത്തിയതെന്ന് പ്രത്യേകതയുമുണ്ട്.

കഴിഞ്ഞയാഴ്ച ബെയ്റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പിന്തുണയുള്ള ലെബനന്‍ ഗ്രൂപ്പായ ഹിസ്ബുള്ള യുടെ മുന്‍ മേധാവി ഹസന്‍ നസ്റല്ലയെയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു.സയ്യിദ് ഹസന്‍ നസ്റല്ല ഇനി നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവും പാതയും നമ്മെ എന്നും പ്രചോദിപ്പിക്കും. സയണിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്ന പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഈ സ്വാധീനം വര്‍ദ്ധിപ്പിക്കും. നസ്റല്ലയുടെ നഷ്ടം ഇതിലില്ല. നമ്മുടെ അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തുന്നതിനൊപ്പം ശത്രുവിനെതിരെ നിലകൊള്ളണം,’ ഖമേനി പറഞ്ഞു.

നസ്രല്ലയുടെ നേതൃത്വത്തില്‍ സ്ഥിരമായി വളര്‍ന്നുവന്ന ‘അനുഗ്രഹീത വൃക്ഷം’ എന്നും ഖമേനി ഹിസ്ബുള്ളയെ വിശേഷിപ്പിച്ച ‘ലെബനനിലെ രക്തപാതകമുള്ള ജനങ്ങളെ സഹായിക്കുകയും ലെബനന്റെ ജിഹാദിനെയും അല്‍-അഖ്‌സ പള്ളിക്കുവേണ്ടിയുള്ള യുദ്ധത്തെയും പിന്തുണയ്ക്കുകയും ചെയ്യുക എന്നത് എല്ലാ മുസ്ലീങ്ങളുടെയും കടമയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *