കൊച്ചി: ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. ഇതുവരെ ആരും പരാതിയുമായി എത്താത്ത പശ്ചാത്തലത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിനും റെയിൽവെ സ്റ്റേഷനും ഇടയിൽ വെച്ച് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. അര മണിക്കൂറോളം ഹോട്ടലിന് മുന്നിൽ കാത്തു നിന്ന സംഘം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിനെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഓട്ടോ ഡ്രൈവർമാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുന്നത്.