പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദർശനം: ചെലവായ 25 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൻ്റെ ചെലവുകൾക്ക് 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു.

മാർച്ച് 15 , മാർച്ച് 19 തീയതികളിലെ മോദിയുടെ കേരള സന്ദർശന ചെലവുകൾക്കാണ് 25 ലക്ഷം അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. വിവിഐപി സന്ദർശനത്തിൻ്റെ ചെലവായിട്ടാണ് ഈ മാസം 15 ന് 25 ലക്ഷം അനുവദിച്ചത്.

Prime ministers Kerala visit Expenditure

മാർച്ച് 12 ന് പ്രധാനമന്ത്രിയുടെ സന്ദർശന ചെലവുകൾക്ക് 25 ലക്ഷം അനുവദിക്കണമെന്ന് ടൂറിസം ഡയറക്ടർ മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു. പണം ആവശ്യപ്പെട്ട് റിയാസ് മുഖ്യമന്ത്രിക്ക് ഫയൽ നൽകി. പണം ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രി ബാലഗോപാലിന് നിർദ്ദേശം നൽകിയതോടെ 15 ന് ധനവകുപ്പ് പണം അനുവദിച്ചു.

പത്തനംതിട്ടയിൽ അനിൽ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് മോദി മാർച്ച് 15 ന് എത്തിയത്. മോദിയുടെ അടുത്ത കേരള സന്ദർശനം മാർച്ച് 19 നാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments