ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് ദില്ലി വിഗ്യാൻ ഭവനില്‍ പത്രസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. (schedule for General Elections 2024 to Lok Sabha & State Assemblies). 543 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്.
കേരളത്തില്‍ ഏപ്രില്‍ 26നാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഇങ്ങനെ
- തിരഞ്ഞെടുപ്പ് വിജ്ഞാപനം – മാർച്ച് 28
- നാമനിർദേശ പത്രിക സമർപ്പിക്കൽ – ഏപ്രിൽ 4
- നാമനിർദേശ പത്രിക പരിശോധന – ഏപ്രിൽ 5
- നാമനിർദേശ പത്രിക പിൻവലിക്കൽ – ഏപ്രിൽ 8
- വോട്ടെടുപ്പ് – ഏപ്രിൽ 26 (വെള്ളിയാഴ്ച)
- വോട്ടെണ്ണൽ – ജൂൺ 4 (ചൊവ്വാഴ്ച)
- തിരഞ്ഞെടുപ്പ് പൂർത്തിയാകൽ -ജൂൺ 6
ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്. ജൂൺ 4ന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും.
ഒന്നാം ഘട്ടം : ഏപ്രിൽ 19, രണ്ടാം ഘട്ടം : ഏപ്രിൽ 26, മൂന്നാം ഘട്ടം : മേയ് ഏഴ്, നാലാം ഘട്ടം : മേയ് 13, അഞ്ചാം ഘട്ടം: മേയ് 20, ആറാം ഘട്ടം : മേയ് 25, ഏഴാം ഘട്ടം : ജൂൺ ഒന്ന്
ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്. തമിഴ്നാട്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങള്‍.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രാജ്യത്തിന് യഥാർഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
വാർത്താ സമ്മേളനത്തില്‍, വെള്ളിയാഴ്ച ചുമതലയേറ്റ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബിർ സിങ് സന്ധു എന്നിവരും പങ്കെടുത്തു.
ലോക്‌സഭയുടെ 543 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയംമുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. നിലവിലുള്ള ലോക്‌സഭയുടെ കാലാവധി ജൂൺ 16-ന് അവസാനിക്കും.
പൗരത്വനിയമം, അയോധ്യയിലെ രാമക്ഷേത്രം, ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടി, തിരഞ്ഞെടുപ്പു ബോണ്ട് തുടങ്ങിയ വിഷയങ്ങളുടെ പരീക്ഷണശാലയായി മാറുന്ന പോരാട്ടമായിരിക്കും അരങ്ങേറുക. പ്രചാരണത്തിൽ അന്തസ്സും മാന്യതയും പാലിക്കണമെന്ന് കഴിഞ്ഞദിവസം കമ്മിഷൻ രാഷ്ട്രീയപ്പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ആരാധനാലയങ്ങളെ പ്രചാരണകേന്ദ്രങ്ങളാക്കരുതെന്നും നിർദേശിച്ചിരുന്നു.
#LokasabhaElection2024