മരുന്നും ചികിത്സയും ഇല്ലെങ്കിലും പൊതിച്ചോര്‍ ഉണ്ടല്ലോ? ചിന്ത ജെറോമിന്റെ വാദങ്ങളെ പൊളിച്ച് കൊല്ലത്തെ വോട്ടര്‍മാര്‍

കൊല്ലം ജില്ലാ ആശുപത്രിയില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം പോയാല്‍ ചികിത്സ കിട്ടാറില്ലെന്നും ആവശ്യത്തിനുള്ള മരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ആളോട് ചിന്താ ജെറോമിന്റെ മറുപടി ചര്‍ച്ചയാകുന്നു. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ തെരഞ്ഞെടുപ്പ് അധിഷ്ഠിത ചര്‍ച്ചാ പരിപാടിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

“കൊല്ലം ജില്ലാ ആശുപത്രിയില്‍, വൈകുന്നേരം ആറുമണിക്ക് ശേഷം നെഞ്ചുവേദനയായിട്ട് ഒരാള്‍ പോയാല്‍ നേരെ മെഡിക്കല്‍ കോളേജിലാക്കാണ് എഴുതുന്നത്. അവിടെ പാരസെറ്റാമോളിന്റെ ഇന്‍ഫ്യൂഷനോ ഡൈക്ലോഫെനാക്കിന്റെ ഇന്‍ജക്ഷനോ ഐവി സെറ്റുപോലും ഇല്ലാത്ത അവസ്ഥയാണുള്ളത്.

കൊല്ലം കോര്‍പറേഷനില്‍ മൂന്ന് ആംബുലന്‍സ് ഉണ്ട്. വൈകിട്ട് ആറുമണിക്ക് ശേഷം പാവപ്പെട്ട രോഗികള്‍ക്ക് ഈ ആംബുലന്‍സ് വിട്ടുകൊടുക്കത്തില്ല. പിന്നെന്തിനാണ് കൊല്ലം കോര്‍പറേഷനില്‍ ഈ ആംബുലന്‍സ് കെട്ടിയിട്ടിരിക്കുന്നത്?” – സിപിഎം പ്രതിനിധിയായ ചിന്ത ജെറോമിനാടായിരുന്നു പരിപാടിയില്‍ പങ്കെടുത്ത ഒരാളുടെ ചോദ്യം

ഇതിനോട് ഉറച്ച ശബ്ദത്തിലായിരുന്നു ചിന്താ ജെറോമിന്റെ പ്രതികരണം. എവിടുന്ന് കിട്ടിയ വിവരമാണ് ഇത്? കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊതിച്ചോറ് കൊടുക്കുന്നവരാണ് ഡിവൈഎഫ്‌ഐക്കാരെന്നായിരുന്നു ചിന്തയുടെ മറുപടി.

വീഡിയോ കാണാം-

മരുന്നും ചികിത്സയും ഇല്ലെങ്കിലും പൊതിച്ചോര്‍ ഉണ്ടല്ലോ?

ആശുപത്രിയില്‍ പൊതിച്ചോറ് മാത്രമല്ല, മരുന്നും ചികിത്സയുമാണ് വേണ്ടതെന്ന് പരിപാടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പറഞ്ഞതോടെ സിപിഎമ്മിന്റെ വാദങ്ങള്‍ ഇവിടെ തീരുകയായിരുന്നു.

ആരോഗ്യമന്ത്രി കൊല്ലം ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇന്‍ജക്ഷന്‍ ഇല്ലായിരുന്നു, ഐവി സെറ്റില്ലായിരുന്നു. പക്ഷേ, പൊടിതുടയ്ക്കുന്നു, തൂക്കുന്നു, പെയിന്റ് ചൊറണ്ടിയിളക്കുന്നു പുതിയ പെയിന്റടിക്കുന്നു ഇതൊക്കെ മാത്രം നടന്നു. അല്ലാതെ മരുന്നില്ലായിരുന്നു. കൊല്ലത്തെ ആരോഗ്യരംഗത്ത് സ്ഥലം എംഎല്‍എയായ മുകേഷ് എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നായിരുന്നു പിന്നീട് ഉയര്‍ന്ന ചോദ്യം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments