
സർക്കാർ പ്രൊവിഡന്റ് ഫണ്ട്: പലിശ നിരക്ക് നിശ്ചയിച്ചു | Kerala Government
കേരള സർക്കാർ ജനറൽ പ്രൊവിഡന്റ് ഫണ്ട്, മറ്റു സമാന പ്രൊവിഡന്റ് ഫണ്ടുകളുടെയും നിക്ഷേപ തുകയ്ക്ക് 2025 ഏപ്രിൽ 1 മുതൽ 2025 ജൂൺ 30 വരെയുള്ള പലിശ നിരക്ക് 7.1% ആയി നിശ്ചയിച്ച് ഉത്തരവിറങ്ങി.
2011 -ലെ ജനറൽ പ്രോവിഡൻ്റ് ഫണ്ട് (കേരള) Rule 13(1) പ്രകാരം സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന എല്ലാ പ്രോവിഡൻ്റ് ഫണ്ടുകൾക്കും കേന്ദ്ര സർക്കാർ ജനറൽ പ്രോവിഡന്റ് ഫണ്ട് (കേന്ദ്ര സർവിസുകൾക്ക്) അതത് സമയങ്ങളിൽ നിശ്ചയിക്കുന്ന പലിശ നിരക്കാണ് ബാധകമാക്കിയിട്ടുള്ളത്. പരാമർശം പ്രകാരം 2025 ഏപ്രിൽ 1 മുതൽ 2025 ജൂൺ 30 വരെയുള്ള കാലയളവിലേക്ക് ജനറൽ പ്രോവിഡൻ്റ് ഫണ്ടിലും (കേന്ദ്ര സർവീസ്) മറ്റ് സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.1% പലിശനിരക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ടു നിയന്ത്രിക്കുന്ന ജനറൽ പ്രോവിഡൻ്റ് ഫണ്ടിലും മറ്റ് സമാന പ്രോവിഡൻ്റ് ഹണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 01.04.2025 മുതൽ 30.06.2025 വരെയുള്ള കാലയളവിലേക്ക് 7.1% പലിശനിരക്ക് നിശ്ചയിച്ച് 10.04.2025 ന് ധനവകുപ്പ് പ്രൊവിഡന്റ് ഫണ്ട് വകുപ്പ് ഉത്തരവിറക്കി.