ദുബായിൽ വെച്ച് താമസസ്ഥലത്ത് കെട്ടിയിട്ട് പീഡിപ്പിച്ചു; നാദാപുരം സ്വദേശിക്കെതിരെ കൊച്ചിക്കാരിയായ യുവ സംരംഭക

കോഴിക്കോട്: ബിസിനസ് ട്രിപ്പിനിടെ വിദേശത്തുവച്ച് സുഹൃത്ത്  കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന പരാതിയുമായി കൊച്ചി സ്വദേശിയായ യുവതി രംഗത്ത്. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുളള പീഡിപ്പിച്ചതെന്നാണ്  യുവതിയുടെ പരാതി. സംഭവത്തിൽ നാദാപുരം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി

ഫെബ്രുവരി നാലിനായിരുന്നു സംഭവം.ദുബായിൽ സ്ഥിര താമസമാക്കിയ യുവതിയെ പുതിയ സംരംഭത്തിന്‍റെ ചർച്ചക്കെന്ന പേരിൽ താമസ സ്ഥലത്തേക്ക് ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു.  വീട്ടിലെത്തിയ തന്നെ മണിക്കൂറുകളോളം കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് അതിജീവിത നൽകിയ പരാതിയിൽ പറയുന്നു.

സംഭവം നടന്നത് വിദേശത്താണെങ്കിലും പ്രതിയുടെ സ്വാധീനം ഭയന്നാണ് കേരളത്തിൽ പരാതി നൽകുന്നതെന്ന് യുവതി പറഞ്ഞു. ആദ്യഘട്ടത്തിൽ പൊലീസ് കേസ്സെടുക്കാൻ തയ്യാറായില്ലെന്നും 25ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അതിജീവിത. നാദാപുരം പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ റൂറൽ എസ്പിക്ക് പരാതി നൽകിയെന്ന് യുവതി പറഞ്ഞു. നിലവിൽ പ്രതി വിദേശത്തായതിനാൽ ഇയാളെ നാട്ടിലെത്തിക്കാനുളള നടപടികൾ തുടങ്ങിയെന്ന് നാദാപുരം പൊലീസ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments