ഡൽഹി : പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു . ലിറ്ററിന് രണ്ട് രൂപ വീതമാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
പെട്രോൾ-ഡീസൽ എന്നിവയുടെ നിരക്കിൽ രണ്ട് രൂപ ഇളവ് വരുത്തുന്നതിലൂടെ ജനങ്ങളുടെ കുടുംബത്തിന്റെ ക്ഷേമവും സൗകര്യവുമാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എക്‌സിൽ കുറിച്ചു. വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 4.65 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) പാചക ഇന്ധനമായി ഉപയോഗിക്കുന്ന ഏകദേശം 33 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
ആഗോള ഊര്‍ജ വിപണി സാഹചര്യം കണക്കിലെടുത്ത് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ആണ് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്‌ക്കേണ്ടെതെന്ന് ഹര്‍ദീപ് സിംഗ് പുരി പുരി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.